ad
Deshabhimani

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പിജി, പിജി ഡിപ്ലോമ പ്രവേശനം; അവസാന തീയതി നീട്ടി

sankaracharya university
വെബ് ഡെസ്ക്

Published on Apr 14, 2026, 02:39 PM | 1 min read

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2026-2027 അധ്യയന വർഷത്തെ വിവിധ പിജി, പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. എംഎ, എംഎസ്‌സി, എംഎസ്ഡബ്ല്യു, എംഎഫ്എ, എംപിഇഎസ്., മൾട്ടി ഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി ഏപ്രിൽ 22 വരെയാണ് നീട്ടിയത്.


പ്രവേശന പരീക്ഷ മെയ് നാലിന് സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ആരംഭിക്കും. മെയ് 18ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എംഎ/എംഎസ്‌സി/ എംഎസ്ഡബ്ല്യു കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കാലടി മുഖ്യ ക്യാമ്പസ് കൂടാതെ പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, ഏറ്റുമാനൂർ, പന്മന, തിരുവനന്തപുരം എന്നീ പ്രാദേശിക ക്യാമ്പസുകളാണ് സർവകലാശാലയ്ക്കുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും www.ssus.ac.in.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home