ad
Deshabhimani

നോർസെറ്റ്‌ 10 വിജ്ഞാപനം: 2551 നഴ്സിങ് ഓഫീസർ ​

Nursing.jpg
വെബ് ഡെസ്ക്

Published on Mar 03, 2026, 08:02 PM | 1 min read

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) വിവിധ സ്ഥാപനങ്ങളിലെ നഴ്സിങ് ഓഫീസർ തസ്തികകളിലേക്ക് നടത്തുന്ന പത്താമത് നഴ്സിങ് ഓഫീസർ റിക്രൂട്ട്‌മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന്റെ (NORCET-10) വിജ്ഞാപനം പുറത്തിറക്കി. ആകെ 2551 നഴ്സിങ് ഓഫീസർ തസ്തികകളിലേക്കാണ് (ഗ്രൂപ്പ്-ബി) റിക്രൂട്ട്മെന്റ്. ഇതിൽ 80% സീറ്റുകൾ സ്ത്രീകൾക്കും 20% പുരുഷന്മാർക്കുമാണ്‌. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 16.


യോഗ്യത: ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ബിഎസ്‌സി (ഓണേഴ്‌സ്) നഴ്സിങ് / ബിഎസ്‌സി നഴ്സിങ്/പോസ്റ്റ്-ബേസിക് ബിഎസ്‌സി നഴ്സിങ് ബിരുദം, കൂടാതെ സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്‌വൈഫ് ആയി രജിസ്ട്രേഷനും ഉണ്ടായിരിക്കണം. അല്ലെങ്കിൽ, അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ജനറൽ നഴ്സിങ് മിഡ്‌വൈഫറി (GNM) ഡിപ്ലോമയും സ്റ്റേറ്റ് /ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ രജിസ്ട്രേഷനും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.പ്രായപരിധി: 18 – 30 വയസ് (2026 മാർച്ച് 16 അടിസ്ഥാനമാക്കി). നിയമാനുസൃത ഇളവ്‌ ലഭിക്കും.


അപേക്ഷാ ഫീസ്: ജനറൽ/ഒബിസി : 3000 രൂപ. എസ്‌സി/എസ്‌ടി/ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക്: 2400രൂപ. രണ്ടുഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ (സിബിടി) അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. സ്റ്റേജ് I പ്രാഥമിക പരീക്ഷ ഏപ്രിൽ 11നും സ്റ്റേജ് II മെയിൻസ് പരീക്ഷ (CBT): ഏപ്രിൽ 30നും നടക്കും. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.aiimsexams.ac.in കാണുക.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home