ad
Deshabhimani

എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ല; ഐഒസിഎല്ലിൽ 1524 അപ്രന്റീസ്‌ ഒഴിവുകൾ

IOCL Recruitment
വെബ് ഡെസ്ക്

Published on Jul 06, 2026, 01:48 PM | 1 min read

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (IOCL) ട്രേഡ്, ടെക്നീഷ്യൻ അപ്രന്റീസ് തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 1524 ഒഴിവാണുള്ളത്. ഗുജറാത്ത്: 647, പാരദീപ്: 582, മഥുര: 151, ബൊംഗൈഗാവ്: 144 എന്നിങ്ങനെ നാല് റിഫൈനറി യൂണിറ്റുകളിലാണ് അവസരം.


അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്)/ ബോയ്ലർ, ട്രേഡ് അപ്രന്റീസ് (ഫിറ്റർ), ടെക്നീഷ്യൻ അപ്രന്റീസ് (കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ), സെക്രട്ടേറിയൽ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ്) തുടങ്ങിയ തസ്തികകളിലാണ് നിയമനം.


പ്രായപരിധി: 18–24. നിയമാനുസൃത ഇളവ്‌ ലഭിക്കും. ഈ റിക്രൂട്ട്‌മെന്റിലേക്ക് എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ല. ഉദ്യോഗാർഥികൾ അടിസ്ഥാന യോഗ്യതാ പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ്.


ഉദ്യോഗാർഥികൾ താഴെ പറയുന്ന രണ്ട് ഘട്ടങ്ങളിലൂടെ ഓൺലൈനായി അപേക്ഷിക്കണം. ഘട്ടം 1: തസ്തികയ്ക്ക് അനുസൃതമായി NAPS (https://apprenticeshipindia.gov.in/) അല്ലെങ്കിൽ NATS (https://nats.education.gov.in) പോർട്ടലുകളിൽ രജിസ്റ്റർ ചെയ്ത് അതത് റിഫൈനറിയുടെ ഒഴിവുകളിലേക്ക് അപ്ലൈ ചെയ്യുക.

ഘട്ടം 2: ഇന്ത്യൻ ഓയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.iocl.com സന്ദർശിച്ച് Microsoft Form ലിങ്ക് വഴി കൂടുതൽ വിവരങ്ങൾ സമർപ്പിക്കുക. ജൂലൈ 28 വരെ അപേക്ഷിക്കാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home