ad
Deshabhimani

നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ; 5 വ്യത്യസ്ത കോഴ്സുകൾ

national school of drama
avatar
പ്രൊഫ.കെ പി ജയരാജൻ

Published on Apr 15, 2026, 01:22 PM | 1 min read

ന്യൂഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ, വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന വ്യത്യസ്ത പഠന പ്രോഗ്രാമുകൾക്ക് ഏപ്രിൽ 17വരെ അപേക്ഷിക്കാം. അഭിനയം, സംവിധാനം, തിയറ്റർ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കാണ്‌ പ്രവേശനം.

പ്രോഗ്രാമുകൾ, കേന്ദ്രങ്ങൾ


ഡിപ്ലോമ ഇൻ ഡ്രമാറ്റിക്സ് (മൂന്നു വർഷം): -ന്യൂഡൽഹി. അഭിനയം, നാടക നിർമിതിയും സംവിധാനവും എന്നീ സ്‌പെഷ്യലൈസേഷനുകളും ഉണ്ട്. ഒരു വർഷത്തെ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ: 1. ഡ്രമാറ്റിക് ആർട്ട് - ഗാങ്ടോക്, സിക്കിം, 2. അഭിനയ കല - ബംഗളൂരു, 3. ഇന്ത്യൻ ക്ലാസിക്കൽ തിയറ്റർ -വാരാണസി, ഉത്തർപ്രദേശ്, 4. തിയറ്റർ ഇൻ എഡ്യൂക്കേഷൻ -അഗർത്തല, ത്രിപുര.


യോഗ്യത


എല്ലാ കോഴ്‌സുകൾക്കുമുള്ള അടിസ്ഥാന യോഗ്യത ഒരു അംഗീകൃത സർവകലാശാല ബിരുദം. മൂന്നുവർഷ ഡിപ്ലോമ പ്രോഗ്രാമിനും ഒരു വർഷ സർട്ടിഫിക്കറ്റ് പ്രോഗ്രാമിനും നാടകമേഖലയിൽ യഥാക്രമം ആറ് / നാലു വർഷ പരിചയം വേണം. നാടക പ്രവർത്തനങ്ങളിലെ ഇത്തരം പങ്കാളിത്തം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറുകൾ, നോട്ടീസ്, പത്രവാർത്ത കട്ടിങ്ങുകൾ തുടങ്ങിയവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഇംഗ്ലീഷ്/ഹിന്ദി ഭാഷാ പരിചയം ആവശ്യം. പ്രായം 18നും 30നുമിടയിൽ. പിന്നാക്ക/പട്ടിക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.


പ്രവേശന രീതി


പ്രാഥമിക ഓഡിഷൻ, തിയറ്റർ ശിൽപ്പശാല എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലൂടെയാണ് പ്രവേശനത്തിനുള്ള തെരഞ്ഞെടുപ്പ്. പ്രാഥമിക സെലക്ഷൻ മെയ്, ജൂൺ മാസങ്ങളിൽ 18 സ്ഥലങ്ങളിൽ നടക്കും. ബംഗളൂരു, ചെന്നൈ എന്നിവടങ്ങളിലെ ഓഡിയേഷൻ മെയ് 16ന് നടക്കും. ഇതിൽ യോഗ്യത നേടുന്നവരെ ജൂൺ 15 മുതൽ 19വരെ ന്യൂഡൽഹിയിൽ നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പിനായി നടത്തുന്ന ശിൽപ്പശാലയിലേക്ക് ക്ഷണിക്കും. പങ്കെടുക്കുന്നവർക്ക് യാത്രാച്ചെലവും ദിന ബത്തയും ലഭിക്കും.


മറ്റ് വിവരങ്ങൾ


കോഴ്‌സുകൾക്ക് ചേരുന്ന എല്ലാവർക്കും സ്കോളർഷിപ്‌ ഉണ്ട്. വിവരങ്ങൾക്ക്: www.nsd.gov.in, ഫോൺ: 011/ 23387916, 23389402. ഇ മെയിൽ: nationalschoolof [email protected]



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home