ad
Deshabhimani

നീറ്റ് പിജി 2025 പരീക്ഷാ തീയതി പ്രഖ്യാപിച്ചു

neet pg
വെബ് ഡെസ്ക്

Published on Mar 17, 2025, 09:01 PM | 1 min read

ന്യൂഡൽഹി: നീറ്റ് പിജി 2025 പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ഔദ്യോഗിക വിജ്ഞാപനം പ്രകാരം നീറ്റ് പിജി പരീക്ഷ 2025 ജൂൺ 15 ന് നടത്തുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) അറിയിച്ചു. രണ്ട് ഷിഫ്റ്റുകളിലായി കമ്പ്യൂട്ടർ അധിഷ്ഠിത ഫോർമാറ്റിലാണ് പരീക്ഷ നടക്കുക.


ഉദ്യോഗാർഥികൾക്കുള്ള ഇന്റേൺഷിപ്പ് പൂർത്തിയാക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. വിശദമായ സമയക്രമവും മറ്റ് പ്രധാന വിവരങ്ങളും ഉൾപ്പെടെ നീറ്റ് പി ജിയുടെ പൂർണ ഷെഡ്യൂൾ ഉടനെ എൻബിഇഎംഎസ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.


അഖിലേന്ത്യാ ക്വാട്ട (AIQ), സംസ്ഥാന ക്വാട്ട, കൽപ്പിത/കേന്ദ്ര സർവകലാശാലകൾ, സ്വകാര്യ കോളേജുകൾ എന്നിവയുൾപ്പെടെ വിവിധ സ്ഥാപനങ്ങളിലായി 12,690 മാസ്റ്റർ ഓഫ് സർജറി (എംഎസ്), 24,360 ഡോക്ടർ ഓഫ് മെഡിസിൻ (എംഡി), 922 പിജി ഡിപ്ലോമ സീറ്റുകളിലേക്കാണ് നീറ്റ് പിജി 2025 പരീക്ഷയിലൂടെ പ്രവേശനം നടത്തുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home