ad
Deshabhimani

കോളേജ് വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; നാസയിൽ പെയ്ഡ് ഇന്റേൺഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

NASA.jpg
വെബ് ഡെസ്ക്

Published on Feb 07, 2026, 10:07 AM | 1 min read

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന കോളേജ് വിദ്യാർത്ഥികൾക്ക് അത്യപൂർവ്വ അവസരം. 2025-ലെ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


തിരഞ്ഞടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് നാസയുടെ വിവിധ പ്രോജക്ടുകളുടെ ഭാഗമാകാനും മികച്ച പ്രതിഫലം നേടാനും സാധിക്കും. ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.


ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നീ മേഖലകളിൽ പഠിക്കുന്നവർക്കാണ് മുൻഗണനയെങ്കിലും അഡ്മിനിസ്ട്രേഷൻ, ബിസിനസ് തുടങ്ങിയ മേഖലകളിലും അവസരങ്ങളുണ്ട്.


ഫെബ്രുവരി 27-ന് മുൻപായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കണം. ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും ഒപ്പം പ്രവർത്തിക്കാനും പുതിയ സാങ്കേതിക വിദ്യകൾ പഠിക്കാനും ഇന്റേൺഷിപ്പിലൂടെ സാധിക്കും.


അമേരിക്കൻ പൗരത്വമുള്ളവർക്കാണ് നേരിട്ട് അപേക്ഷിക്കാൻ സാധിക്കുകയെങ്കിലും 'നാസ ഇന്റർനാഷണൽ ഇന്റേൺഷിപ്പ്' പദ്ധതി വഴി നാസയുമായി സഹകരിക്കുന്ന രാജ്യങ്ങളിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷിക്കാവുന്നതാണ്.


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നാസയുടെ ഇന്റേൺഷിപ്പ് പോർട്ടലിൽ പ്രൊഫൈൽ സൃഷ്ടിച്ച് അപേക്ഷിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home