നാൽക്കോ: 268 നോൺ എക്സിക്യൂട്ടീവ്

കേന്ദ്ര പൊതുമേഖലാ നവരത്‌ന കന്പനി നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO), ഒഡീഷ ദാമൻജോഡിയിലുള്ള മൈൻസ് ആൻഡ് റിഫൈനറി കോംപ്ലക്സിലെ വിവിധ നോൺ-എക്സിക്യൂട്ടീവ് കേഡർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി 268 ഒഴിവുണ്ട്.
പ്രധാന തസ്തികകൾ: ഓപ്പറേറ്റർ (HEMM) ഗ്രേഡ് III, മൈനിങ് മേറ്റ് ഗ്രേഡ് III, ജൂനിയർ ഫോർമാൻ (മൈൻസ്), ജൂനിയർ ഫോർമാൻ (ഇലക്ട്രിക്കൽ), എസ്‌യുപിടി ഓപ്പറേറ്റർ, ഓപ്പറേറ്റർ ഗ്രേഡ് III, എസ്‌യുപിടി (ജെഒടി) ഫിറ്റർ, ടെക്നീഷ്യൻ (ഫിറ്റർ) ഗ്രേഡ് III
യോഗ്യത: തസ്തികകൾക്ക് അനുസൃതമായി 10-ാം ക്ലാസ് വിജയം, ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ (ITI, അപ്രന്റീസ്ഷിപ്പ്, അല്ലെങ്കിൽ മൈനിങ്/ഇലക്ട്രിക്കൽ എൻജിനിയറിങ് ഡിപ്ലോമ. സാധുതയുള്ള സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയവും നിർബന്ധം.
പ്രായപരിധി: എസ്‌യുപിടി തസ്തികകൾക്ക്: 27 വയസ്. ഓപ്പറേറ്റർ, മൈനിങ് മേറ്റ്, ടെക്നീഷ്യൻ തസ്തികകൾക്ക്: 35 വയസ്. ജൂനിയർ ഫോർമാൻ തസ്തികകൾക്ക്: 40 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. അക്കാദമിക് യോഗ്യതകൾ, നിശ്ചിത മാനദണ്ഡങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് .
അപേക്ഷാഫീസ്: 100 രൂപ. എസ്‌സി (എസ്‌സി), എസ്ടി (എസ്‌ടി), ഭിന്നശേഷിക്കാർ തുടങ്ങിയ സംവരണ വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസില്ല. വെബ്സൈറ്റ്: nalcoindia.com. അവസാന തീയതി: ജൂൺ 10.










0 comments