എംബിഎ പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം : ഫെബ്രുവരി 23 ന് നടത്തുന്ന എംബിഎ കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെമാറ്റ് സെഷൻ വൺ 2025) ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
അഡ്മിറ്റ് കാർഡ് അപാകത മൂലം ലഭിക്കാതിരുന്ന അപേക്ഷകർക്ക് www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഫെബ്രുവരി 21 ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് അഡ്മിറ്റ് കാർഡുകൾ ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 2525300 എന്ന നമ്പറിൽ ബന്ധപ്പെടാം.










0 comments