ad
Deshabhimani

ബിസിനസ് അനലിറ്റിക്സിൽ മാനേജ്‌മെന്റ്‌ പ്രോഗ്രാം

college students
avatar
പ്രൊഫ.കെ പി ജയരാജൻ

Published on Feb 18, 2026, 11:09 AM | 2 min read

മാനേജ്മെന്റ്‌ പഠനത്തിൽ പുതുവഴികൾ തേടുന്നവർക്ക്‌ വ്യത്യസ്ത പ്രോഗ്രാമിന് ചേരാൻ അവസരം. രാജ്യത്തെ മൂന്ന് മുൻനിര സ്ഥാപനങ്ങളിലായി തൃതല സംയുക്ത കോഴ്സിലൂടെ ബിസിനസ് അനലിറ്റിക്സിൽ പിജി ഡിപ്ലോമ പഠിക്കാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്‌ കൊൽക്കത്ത, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പുർ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഓരോ സെമസ്റ്റർ വീതം പൂർത്തിയാക്കേണ്ടത്. രണ്ടു വർഷ ഫുൾടൈം റസിഡൻഷ്യൽ കോഴ്സി (PGDBA)ന് ഫെബ്രുവരി 23 വരെ ഓൺലൈനിൽ അപേക്ഷിക്കാം.


​പ്രത്യേകത


ഐഎഎം കൊൽക്കത്ത ബിസിനസ് അനലിറ്റിക്സ് മാനേജ്മെന്റിലും ഐഐടി ഖരഗ്പുർ അനലിറ്റിക്സിന്റെ സാങ്കേതിക വശങ്ങളിലും ഐഎസ്ഐ കൊൽക്കത്ത അനലിറ്റിക്സിനായുള്ള സ്റ്റാറ്റിസ്റ്റിക്കൽ, മെഷിൻ ലേണിങ് സിദ്ധാന്തങ്ങളിലെ വൈദഗ്‌ധ്യവും പരിശീലിപ്പിക്കുന്നു. നാലാം സെമസ്റ്റർ ഒരു വൻകിട വ്യവസായ സ്ഥാപനത്തിൽ ഇന്റേൺഷിപ്പാണ്.


തൊഴിലവസരങ്ങൾ

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി തൊഴിലവസരങ്ങൾ നിരവധിയാണ്. ഡാറ്റ അനലിസ്റ്റ്, ഡാറ്റ സയന്റിസ്റ്റ്, ബിസിനസ് അനലിസ്റ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്, കൺസൾട്ടന്റ്‌, ഡാറ്റബേസ് അഡ്മിനിസ്ട്രേറ്റർ, ഐടി പ്രൊഫഷണൽ തുടങ്ങിയ ജോലികൾക്ക് സാധ്യതയുണ്ട്.


അപേക്ഷായോഗ്യത


ഏതെങ്കിലും ഒരു വിഷയത്തിൽ 10 +2+3+2 പാറ്റേണിൽ 60 ശതമാനം മാർക്ക്/ 6.5 ഗ്രേഡ് പോയിന്റ്‌ ആവറേജ് നേടി പിജി ബിരുദമുള്ളവർ/നാല് വർഷ ബിരുദധാരികൾ എന്നിവർക്ക് അപേക്ഷിക്കാം. ബിടെക് (ലാറ്ററൽ എൻട്രി ഉൾപ്പെടെ)/സിഎ/സി എസ്/ തത്തുല്യക്കാർക്കും 60 ശതമാനം മാർക്കോടെ അർഹതയുണ്ട്. പട്ടിക വിഭാഗം വിദ്യാർഥികൾക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്. അവസാന വർഷ ക്ലാസിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ജൂൺ 30നകം കോഴ്സ് പൂർത്തിയാക്കി ഡിസംബർ ഒന്നിനകം സർട്ടിഫിക്കറ്റുകൾ നൽകിയാൽ മതി.


പ്രവേശന രീതി


പ്രവേശന പരീക്ഷ മാർച്ച് 29ന് നടക്കും. കംപ്യൂട്ടറധിഷ്ഠിത ഒബ്ജക്റ്റീവ് മാതൃകയിലുള്ള ടെസ്റ്റിന് മൂന്നുമണിക്കൂർ. 150 മാർക്ക്. മൂന്നു മാർക്ക് വീതമുള്ള 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. യോഗ്യത നേടുന്നവരെ മെയ് 2,3 തീയതികളിൽ ഇന്റർവ്യൂവിന് വിളിക്കും. എഴുത്ത് പരീക്ഷ, ഇന്റർവ്യൂ മാർക്ക്,12 ക്ലാസ് മാർക്ക്, സേവന പരിചയം എന്നിവയ്ക്ക് യഥാക്രമം 45/40/8/7 എന്ന വിധത്തിൽ വെയ്റ്റേജ് നൽകിയാണ് പ്രവേശന ലിസ്റ്റ് തയ്യാറാക്കുന്നത്.


എറണാകുളം, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. ക്ലാസുകൾ ജൂലൈ 6 ന് തുടങ്ങും. വിവരങ്ങൾക്ക്:https://iimcal.ac.in/programs/pgdba,www.is ical.ac.in/pgdba,https://pgdba.iitkgp.ac.in, ഫോൺ: 033/71211201,71211202,0322/2282297.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home