ad
Deshabhimani

എൽബിഎസിൽ വിവിധ കോഴ്‌സുകൾ; അപേക്ഷ ക്ഷണിച്ചു

Student Studying Laptop

Representative Image | AI

avatar
ഡോ. കെ ആർ 
രാജേഷ് ബാബു

Published on Aug 19, 2026, 11:15 AM | 2 min read

സർക്കാർ സ്ഥാപനമായ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി വിവിധ കംപ്യൂട്ടര്‍ കോഴ്സുകൾക്ക്‌ അപേക്ഷ ക്ഷണിച്ചു. എല്ലാ ജില്ലകളിലും സെന്ററുകൾ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി നൽകണം.


കോഴ്സുകൾ


ഡിഇഒഎ (ഇ ആൻഡ്‌ എം) ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ്‌ മലയാളം) 2023 സ്കീം: കാലാവധി നാലുമാസം. ഫീസ് 7000 രൂപ (3500 രൂപവീതം രണ്ടുതവണകളായി അടയ്‌ക്കാം). കേരള പിഎസ്‌സി ക്ലറിക്കൽ ജോലികൾക്ക് അപേക്ഷിക്കുന്നതിനുള്ള അംഗീകൃത കോഴ്സായി അംഗീകരിച്ചിട്ടുണ്ട്. യോഗ്യത -എസ്എസ്എൽസി. അവസാനതീയതി ആഗസ്ത് 31.


ഡിസിഎഫ്എ (ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്‌ -2023 സ്കീം: കാലാവധി ആറുമാസം. ഫീസ് 10,000 രൂപ (5000 രൂപവീതം രണ്ടുതവണകളായി അടയ്ക്കാം). യോഗ്യത പ്ലസ്ടു (കൊമേഴ്സ്) അല്ലെങ്കിൽ ബികോം അല്ലെങ്കിൽ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്. അവസാനതീയതി ആഗസ്ത് 31.


ടാലി- കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്‌ ആൻഡ് ജിസ്ടി യൂസിങ് ടാലി -2023 സ്കീം: കാലാവധി മൂന്നുമാസം. ഫീസ് 5000 രൂപ (ഒറ്റത്തവണ). യോഗ്യത പ്ലസ്ടു (കൊമേഴ്സ്)/ ബികോം /എച്ച്ഡിസി /ജെഡിസി / ബിബിഎ/ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്. അവസാനതീയതി ആഗസ്ത് 25.


ഡിഒഇടിഎംടി (ഡിജിറ്റൽ ഓഫീസ് എസ്സെൻഷ്യൽ വിത്ത് ടാലി ആൻഡ്‌ മലയാളം ടൈപ്പിങ്‌ സ്‌കിൽസ്): കാലാവധി മൂന്നുമാസം. ഫീസ് 6000 രൂപ (ഒറ്റത്തവണ). യോഗ്യത എസ്എസ്എൽസി പാസ് (കുറഞ്ഞത് 18 വയസ്സ് പൂർത്തിയായിരിക്കണം). അവസാനതീയതി ആഗസ്ത് 31.


ഡിസിഎ (എസ്) (ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ) സ്കീം 2023: കാലാവധി ആറുമാസം. ഫീസ് 10,000 രൂപ (5000 രൂപവീതം രണ്ടുതവണകളായി അടയ്ക്കാം). യോഗ്യത -പ്ലസ്ടു അല്ലെങ്കിൽ തത്തുല്യയോഗ്യത അല്ലെങ്കിൽ മൂന്നുവർഷ എൻജിനിയറിങ്‌ ഡിപ്ലോമ. അവസാനതീയതി ആഗസ്ത് 31.


പിജിഡിസിഎ (പോസ്റ്റ്ഗ്രാജ്വേറ്റ്‌ ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ)- സ്‌കീം 2023: കാലാവധി ഒരുവർഷം. ഫീസ് 25,000 രൂപ (ഓരോ സെമസ്റ്ററിനും 12,500 രൂപ 6250 രൂപയുടെ രണ്ടു ഗഡുക്കൾ). യോഗ്യത: -അംഗീകൃത സർവകലാശാലാ ബിരുദം. അവസാനതീയതി ആഗസ്ത് 31.


പിഡിസിഎ (പോസ്റ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ) സ്‌ക‍ീം- 2023: കാലാവധി ഒരുവർഷം. ഫീസ് 25,000 രൂപ (ഓരോ സെമസ്റ്ററും 12,500 രൂപവീതം). യോഗ്യത മൂന്നുവർഷ പോളിടെക്‌നിക് ഡിപ്ലോമ അല്ലെങ്കിൽ കേരള സർക്കാർ സാങ്കേതികവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡിപ്ലോമ കോഴ്സുകൾ. അവസാനതീയതി ആഗസ്ത് 25.


ഡിഎൽഎസ് (ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്): കാലാവധി ഒരുവർഷം. ഫീസ്‌ 25,000 രൂപ. യോഗ്യത പ്ലസ്‌ടു. അവസാനതീയതി ആഗസ്ത് 24.

ഐഡിസിഎച്ച്എംഎന്‍ (ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാർഡ്‌വെയര്‍ മെയിന്റനൻസ്‌ ആൻഡ്‌ നെറ്റ്‌വർക്കിങ്‌): കാലാവധി ഒരുവർഷം (രണ്ട്‌ സെമസ്റ്റര്‍). ഫീസ്‌ 18,000 രൂപ (ഓരോ സെമസ്റ്ററും 9000 രൂപവീതം). യോഗ്യത എസ്എസ്എൽസി. അവസാനതീയതി ആഗസ്ത് 31.


ഡിഇഒഎ (ഡാറ്റ എൻട്രി ആൻഡ്‌ ഓഫീസ്‌ ഓട്ടോമേഷന്‍ -സ്കീം 2023): കാലാവധി മൂന്നുമാസം. ഫീസ്‌ 5000 രൂപ. യോഗ്യത എസ്എസ്എൽസി. അവസാനതീയതി ആഗസ്ത് 31.

ഡിഇഒഎ (എം) (ഡാറ്റ എൻട്രി ആൻഡ്‌ ഓഫീസ് ഓട്ടോമേഷന്‍ (മലയാളം): കാലാവധി ഒരുമാസം. ഫീസ്‌ 2000 രൂപ. എൽബിഎസില്‍നിന്ന്‌ ഡിഇഒഎ (ഇംഗ്ലീഷ്) കോഴ്സ് ഇതിനകം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള ഒരു കോഴ്സാണിത്. അവസാനതീയതി ആഗസ്ത് 31.


ഡിസിഎ (ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ സ്കീം 2023): കാലാവധി ഒരുവർഷം. ഫീസ്‌ 15,000 രൂപ. യോഗ്യത എസ്എസ്എൽസി.

വിവരങ്ങൾക്ക്‌: www.lbscentre.kerala.gov.in




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home