കെഎസ്ആർടിസി സ്വിഫ്റ്റിൽ 1040 പേർക്ക് അവസരം

Representative Image | AI
കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ദീർഘദൂര ബസുകൾ സർവീസ് നടത്തുന്നതിന് ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ- കം -കണ്ടക്ടർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക അടിസ്ഥാനത്തിൽ ദിവസവേതന വ്യവസ്ഥയിലാണ് നിയമനം. ആകെ 1040 ഒഴിവുണ്ട്. ഡ്രൈവർ–385, കണ്ടക്ടർ–345, ഡ്രൈവർ -കം-കണ്ടക്ടർ–310 എന്നിങ്ങനെയാണ് ഒഴിവുകൾ.
തസ്തികകളും യോഗ്യതകളും
• ഡ്രൈവർ: ഒൻപതാം ക്ലാസ് വിജയവും സാധുവായ ഹെവി മോട്ടോർ വാഹന ലൈസൻസും നിർബന്ധമാണ്. ലൈസൻസ് നേടി ഏഴ് വർഷം പൂർത്തിയാക്കിയിരിക്കണം (അതിൽ ഹെവി ലൈസൻസ് എടുത്തിട്ട് മൂന്ന് വർഷമെങ്കിലും ആകണം). ലൈസൻസിൽ ഹെവി ഗുഡ്സ്, ഹെവി പാസഞ്ചേഴ്സ് വാഹനങ്ങളുടെ എൻഡോഴ്സ്മെന്റ് ഉണ്ടായിരിക്കണം. കുറഞ്ഞത് 158 സെ.മീ ഉയരവും 76 സെ.മീ നെഞ്ചളവും വേണം. നിശ്ചിത കാഴ്ചശക്തിയും ഉണ്ടായിരിക്കണം.
• കണ്ടക്ടർ: പത്താം ക്ലാസ് വിജയമാണ് യോഗ്യത. സാധുവായ കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കണം (ലൈസൻസ് ഇല്ലാത്തവർക്ക് നിയമനം ലഭിച്ച് ഒരു മാസത്തിനകം ഹാജരാക്കിയാൽ മതിയാകും). 158 സെ.മീ ഉയരവും 76 സെ.മീ നെഞ്ചളവും ഉണ്ടായിരിക്കണം. സാമാന്യ കണക്കുകൾ കൂട്ടാനും കുറയ്ക്കാനും അറിഞ്ഞിരിക്കണം.
• ഡ്രൈവർ- കം -കണ്ടക്ടർ: പത്താം ക്ലാസ് വിജയവും ഹെവി ഡ്രൈവിങ് ലൈസൻസും വേണം. 30-ൽ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം (ക്ഷേമനിധി രേഖയോ സർക്കാർ സർട്ടിഫിക്കറ്റോ) ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ നിശ്ചിത സമയത്തിനകം കണ്ടക്ടർ ലൈസൻസ് എടുക്കണം. ഡ്രൈവർ തസ്തികയ്ക്കുള്ള അതേ ശാരീരിക-കാഴ്ച യോഗ്യതകൾ ഉണ്ടായിരിക്കണം. പ്രായപരിധി: 21–55.
അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഡ്രൈവർ തസ്തികയ്ക്ക് ഡ്രൈവിങ് സ്കിൽ ടെസ്റ്റും ഇന്റർവ്യൂവും ഉണ്ടായിരിക്കും. കണ്ടക്ടർ തസ്തികയ്ക്ക് എഴുത്ത് പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. ഡ്രൈവർ -കം -കണ്ടക്ടർ തസ്തികയ്ക്ക് എഴുത്ത് പരീക്ഷ, ഡ്രൈവിങ് സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവ ഉണ്ടായിരിക്കും.
100 രൂപയാണ് അപേക്ഷാഫീസ്. ഇത് ഓൺലൈൻനായി അടയ്‌ക്കണം. www.cmd.kerala.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ 22.









0 comments