കെ ടെറ്റിന് അപേക്ഷിക്കാം; അവസാന തിയതി ഡിസംബർ 30

തിരുവനന്തപുരം : അധ്യാപക യോഗ്യത പരീക്ഷയായ കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ് (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഡിസംബർ 22 മുതൽ 30 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. യോഗ്യതയുടെ ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുളള ഓൺലൈൻ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, രജിസ്ട്രേഷൻ നടത്തുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in, httpsL//pareekshabhavan.kerala.gov. in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.










0 comments