ad
Deshabhimani

തുടർ വിദ്യാഭ്യാസ ക്ലാസുകൾ വെബ്സൈറ്റ് വഴി അറിയിക്കും; സംസ്ഥാന ഫാർമസി കൗൺസിൽ

nurse 1

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 19, 2026, 03:26 PM | 1 min read

തിരുവനന്തപുരം : രജിസ്ട്രേഡ് ഫാർമസിസ്റ്റുകൾക്കായുള്ള തുടർ വിദ്യാഭ്യാസ ക്ലാസുകൾ നടത്താൻ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന ഫാർമസി കൗൺസിൽ അറിയിച്ചു. ഫാർമസി പ്രാക്ടിസ് റെ​ഗുലേഷൻ 2015 അനുസരിച്ചാണ് ഈ ക്ലാസുകൾ ജില്ലകൾ തോറും നടത്തി വരുന്നത്.


തുടർ വിദ്യാഭ്യാസ ക്ലാസിനുള്ള സെന്റർ തീരുമാനിച്ചു കഴിഞ്ഞാൽ ഫാർമസി കൗൺസിലിന്റെ വെബ്സൈറ്റിലും മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തും. രജിസ്ട്രേഡ് ഫാർമസിസ്റ്റുകൾക്ക് 150 രൂപ പ്രവേശനഫീസ് ഓൺലൈനായി അടച്ച ശേഷം ക്ലാസിൽ പങ്കെടുക്കാം. ഇതിനായി മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഔദ്യോ​ഗിക കാര്യങ്ങൾ വെബ്സൈറ്റ് വഴി അറിയിക്കുമെന്നും സംസ്ഥാന ഫാർമസി കൗൺസിൽ പത്രക്കുറിപ്പിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home