ad
Deshabhimani

പ്ലസ് വൺ പ്രവേശനം, അപേക്ഷ മെയ് 25 മുതൽ

plus one
വെബ് ഡെസ്ക്

Published on May 16, 2026, 10:36 AM | 1 min read

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റുകളാണുള്ളത്. വി എച്ച്എസ്ഇ വിദ്യാലയങ്ങളിൽ 33,000 സീറ്റുകളും. പോളിടെക്നിക്കുകളിലും ഐ.ടി.ഐ.കളിലുമായി 30,545 സീറ്റുണ്ട്.


ഇത്തവണ എസ് എസ് എൽ സി പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരംമുതൽ ഡിജിലോക്കറിൽ ലഭ്യമാക്കുമെന്നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഷർമ്മിള മേരി ജോസഫ് അറിയിച്ചു.


സേ പരീക്ഷ 
എസ് എസ് എൽ സി പരീക്ഷയിൽ ഉപരിപഠനത്തിന് അര്‍ഹത ലഭിക്കാതെ പോയവര്‍ക്കുള്ള സേ പരീക്ഷ ജൂൺ ആദ്യവാരം നടക്കും. പരമാവധി മൂന്നു വിഷയങ്ങൾക്കാണ് സേ പരീക്ഷ.


പുനർമൂല്യനിർണയം 
എസ്.എസ്.എൽ.സി. പാസായവർക്ക് പുനർമൂല്യനിർണയത്തിന് ശനിയാഴ്ചമുതൽ 21 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കും ഉത്ത കടലാസിന്റെ ഫോട്ടോകോപ്പിക്കും ആവശ്യമായവര്‍ക്ക് ഓൺലൈനിൽ തന്നെ അപേക്ഷ നൽകാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home