കീം 2026 : അപേക്ഷയിൽ തെറ്റുകളുള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു; 25 വരെ തിരുത്താൻ അവസരം

തിരുവനന്തപുരം : 2026-27 അധ്യയന വർഷത്തെ എൻജിനിയറിങ്, ആർക്കിടെക്‌ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽ വിവിധ കാറ്റഗറികളിൽ സംവരണം ക്ലെയിം ചെയ്ത (NRI ഒഴികെ) വിദ്യാർഥികളിൽ, സമർപ്പിച്ച രേഖകളിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
KEAM 2026 Candidate Portal' എന്ന ലിങ്കിൽ അപേക്ഷാ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകൻ്റെ പ്രൊഫൈൽ പേജ് കാണാം. പ്രൊഫൈൽ പേജിൽ ലഭ്യമായ 'Memo Details' എന്ന മെനു ക്ലിക്ക് ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികൾക്ക് കാണാൻ കഴിയും.
ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ അപേക്ഷകൻ ഓൺലൈനായി തന്നെ മെയ് 25 വൈകിട്ട് 6ന് മുമ്പായി അപ്‍ലോഡ് ചെയ്യണം. അപാകതകൾ പരിഹരിക്കുന്നതിന് പിന്നീട് അവസരം നൽകില്ല. അനുബന്ധ രേഖകളോ സർട്ടിഫിക്കറ്റുകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് തപാൽ മുഖേന അയക്കേണ്ടതില്ല. നിശ്ചിത സമയത്തിനകം നേറ്റിവിറ്റി (Nativity) രേഖകളിലെ ന്യൂനതകൾ പരിഹരിക്കാത്തവരുടെ സാമുദായിക, പ്രത്യേക സംവരണാനുകൂല്യങ്ങൾ റദ്ദാക്കുന്നതാണ്. വിശദവിവരങ്ങൾക്ക് - www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ : 0471- 2332120.










0 comments