ad
Deshabhimani

കീം -2025; മെഡിക്കൽ അനുബന്ധ കോഴ്സ് രണ്ടാംഘട്ട താത്ക്കാലിക അലോട്ട്മെന്റ്

plusone students
വെബ് ഡെസ്ക്

Published on Oct 07, 2025, 08:31 AM | 1 min read

തിരുവനന്തപുരം : ആയുർവേദ/ഹോമിയോ/സിദ്ധ/ യുനാനി/അഗ്രിക്കൾച്ചർ/ഫോറസ്ട്രി/ ഫിഷറീസ്/വെറ്റിറിനറി/ കോഓപ്പറേഷൻ ആന്‍ഡ് ബാങ്കിങ്/ക്ലൈമറ്റ്‌ ചെയ്ഞ്ച് ആന്‍ഡ് എൻവയൺമെന്റൽ സയൻസ്/ബി ടെക് ബയോ ടെക്നോളജി (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് ‘കീം 2025 കാന്‍ഡിഡേറ്റ് പോര്‍‌ട്ടലി’ലെ ‘അലോട്ട്മെന്റ് ലിസ്റ്റ്’ എന്ന മെനു ക്ലിക്ക് ചെയ്ത് താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് കാണാം. അലോട്ട്‌മെന്റ് ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ [email protected] എന്ന ഇമെയിലില്‍ ഏഴിന് വൈകിട്ട് മൂന്നിനുള്ളില്‍ അറിയിക്കണം. വെബ്സൈറ്റ്: www.cee.kerala.gov.in, ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471 – 2332120, 2338487.


എംബിബിഎസ്/ബിഡിഎസ്; ‌ഓപ്ഷൻ കൺഫർമേഷൻ


സർക്കാർ കോളേജുകളിലെയും സ്വാശ്രയ കോളേജുകളിലെയും 2025- 26 വർഷത്തെ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലേയ്ക്കുളള മൂന്നാംഘട്ട ഓപ്ഷൻ കൺഫർമേഷൻ നടപടികൾ ആരംഭിച്ചു. എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ മൂന്നാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓൺലൈൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. ഓൺലൈൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുന:ക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം 14ന് പകല്‍ 11 വരെ ലഭ്യമാണ്. വെബ്സൈറ്റ്: www.cee.kerala.gov.in, ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471 – 2332120, 2338487.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home