കെ- ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തിയതി നീട്ടി

തിരുവനന്തപുരം : കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി നീട്ടി. ഫെബ്രുവരി 2026 ലെ കെ-ടെറ്റ് പരീക്ഷാ വിജ്ഞാപന പ്രകാരം അപേക്ഷിക്കാനാകാത്തവർക്ക് ജൂൺ 5 വൈകിട്ട് 5 വരെയാണ് സമയം അനുവദിച്ചത്. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ എന്നിവ ഔദ്യോഗിക വെബ്സൈറ്റായ https:/ /ktet.kerala.gov.in ൽ ലഭ്യമാണ്.










0 comments