ad
Deshabhimani

പവർഗ്രിഡിൽ 270 അപ്രന്റീസ് ഒഴിവുകൾ

Powergrid Vacancies
വെബ് ഡെസ്ക്

Published on Aug 24, 2026, 08:15 AM | 1 min read

പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 270 അപ്രന്റീസ്‌ നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു. സതേൺ റീജിയൺ ട്രാൻസ്മിഷൻ സിസ്റ്റം-II പരിധിയിൽ വരുന്ന കേരളം, കർണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലായി ആകെ 32 ഒഴിവുണ്ട്‌. കേരളത്തിൽ കൊച്ചി, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലാണ് പരിശീലനം. കർണാടകയിൽ 11 ഉം തമിഴ്‌നാട് -പുതുച്ചേരി മേഖലയിൽ 11 ഉം കേരളത്തിൽ 10 ഉം ഒഴിവുണ്ട്‌. യോഗ്യതയുള്ള ഏത് ഇന്ത്യൻ പൗരനും അപേക്ഷിക്കാം.


ഒരു ഉദ്യോഗാർഥി ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാവൂ. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച്‌ അറിയാൻ വിജ്ഞാപനം കാണുക. 18 വയസ്സ് പൂർത്തിയായവർക്ക്‌ അപേക്ഷിക്കാം. എഴുത്തുപരീക്ഷയോ അഭിമുഖമോ ഉണ്ടാകില്ല. യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ ശതമാനം നോക്കിയാണ് ഷോർട്ട്‌ലിസ്റ്റ് തയ്യാറാക്കുക. തസ്തിക അനുസരിച്ച് NAPS (https://apprenticeshipindia.gov.in) അല്ലെങ്കിൽ NATS (education.gov.in) പോർട്ടലുകളിൽ ആദ്യം രജിസ്റ്റർ ചെയ്യണം. തുടർന്ന് ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് www.powergrid.in (Careers -> Engagement of Apprentices -> Apply Online) വഴി അപേക്ഷിക്കാം. അവസാന തീയതി സെപ്‌തംബർ 10.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home