ad
Deshabhimani

എംപ്ലോയ്ബിലിറ്റി സെന്ററിൽ 16ന് തൊഴിൽമേള

Job Fair.jpg
വെബ് ഡെസ്ക്

Published on May 13, 2026, 04:58 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനോടൊപ്പം പ്രവർത്തിക്കുന്ന എംപ്ലോയ്ബിലിറ്റി സെന്ററിൽ മെയ് 16 ശനിയാഴ്ച രാവിലെ പത്തിന് തൊഴിൽമേള സംഘടിപ്പിക്കുന്നു. കടകംപള്ളി മിനി സിവിൽ സ്‌ന്റേഷനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന എംപ്പോയ്ബിലിറ്റി സെന്ററിൽ വച്ചാണ് തൊഴിൽമേള നടത്തുന്നത്. മിനിമം പത്തം ക്ലാസ് യോഗ്യത മുതൽ പ്ലസ് ടു യോഗ്യതയുളളവർക്കും ബിരുദം, ആയുർവേദ തെറാപ്പി യോഗ്യതയുള്ളവരും, 40 വയസിൽ താഴെ പ്രായമുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കാം.


ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ, സൈൻ ബോർഡ് മേക്കർ, വെൽഡർ, മെഷിൻ ഓപ്പറേറ്റർ, ഡെലിവറി ബോയ്, ടെലികോളർ, ആയുർവേദ തെറാപ്പിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് തസ്തികകളിലേക്കാണ് അഭിമുഖം. ഒറ്റത്തവണയായി 300 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് തിരുവനന്തപുരത്തെയും മറ്റു ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ/ ജോബ് ഫെയർ എന്നിവയിൽ പങ്കെടുക്കാം (ഒറ്റത്തവണ രജിസ്റ്റർ ചെയ്യുന്നതിനായി ആധാർ കാർഡ് കൊണ്ടുവരേണം).


രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് അഭിമുഖങ്ങളിൽ പങ്കെടുത്ത് ജോലി നേടുന്നതിന് പ്രാപ്തരാക്കുന്നതിന് ആവശ്യമായ സോഫ്റ്റ് സ്‌കിൽ/ കമ്പ്യൂട്ടർ പരിശീലനവും എംപ്ലോയബിലിറ്റി സെന്റിൽ ലഭ്യമാക്കും. ഫോൺ നമ്പർ: 8921916220, 0471- 2992609.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home