ad
Deshabhimani

ഐടിഐ, പോളിടെക്നിക് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്ലസ്ടു ഇല്ലാതെ ബിരുദത്തിന് ചേരാം

higher studies
വെബ് ഡെസ്ക്

Published on Aug 07, 2026, 11:54 AM | 1 min read

തിരുവനന്തപുരം: പത്താം ക്ലാസ് പഠനം കഴിഞ്ഞ ശേഷം അംഗീകൃത ഐടിഐ, പോളിടെക്നിക് കോഴ്സുകൾ പൂര്‍ത്തിയാക്കിയവര്‍ക്ക് പ്ലസ് ടു യോഗ്യത ഇല്ലാതെ തന്നെ ബിരുദ കോഴ്സുകൾക്ക് ചേരാം. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സർവകലാശാല ഗ്രാന്റ്സ് കമ്മീഷന്റെ നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ പരിഷ്കാരം.


ഐടിഐ കോഴ്സുകൾ പൂര്‍ത്തിയാക്കിവര്‍ക്ക്


പത്താം ക്ലാസ് പഠനത്തിന് ശേഷം ഐടിഐ സർട്ടിഫിക്കറ്റ് നേടിയവർക്ക് നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാവുന്നതാണ്. നിർദ്ദിഷ്ട ഭാഷാ കോഴ്സ് കൂടി പൂർത്തിയാക്കിയാൽ ഇതിനുള്ള അര്‍ഹത ലഭിക്കും.


പോളി ഡിപ്ലോമ നേടിയവര്‍ക്ക്

മൂന്ന് വർഷം ദൈര്‍ഘ്യമുള്ള പോളിടെക്നിക് ഡിപ്ലോമ ഉള്ളവർക്ക് ബിരുദ കോഴ്സിന്റെ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴി നേരിട്ട് പ്രവേശനം ലഭിക്കും.


ഉത്തരവ് പ്രകാരം, പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശേഷം ഐടിഐ അല്ലെങ്കിൽ പോളിടെക്നിക് പഠനം പൂർത്തിയാക്കിയവർക്ക് ഉന്നതവിദ്യാഭ്യാസത്തിനായി ഇനി പ്ലസ് ടു യോഗ്യത ആവശ്യമാവില്ല. ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home