ബി ടെക്കുകാർക്ക് 15,000 രൂപയുടെ ഇന്റേൺഷിപ്; ബി ഇ, എംസിക്കാർക്കും അപേക്ഷിക്കാം

ഡിഫൻസ് പ്രൊഡക്‌ഷൻ ഐടി ഡിവിഷൻ (ഡിപിഐടി) വിവിധ മേഖലകളിലായി 15,000 രൂപ വരെയുള്ള ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃതസ്ഥാപനങ്ങളിൽ നിന്ന് എഐ/എംഎൽ ഉൾപ്പെടെയുള്ള വെബ് ആപ്ലിക്കേഷൻ ഡിവലപ്മെൻറ്, യുഐ/യുഎക്സ്/ഗ്രാഫിക് ഡിസൈൻ എന്നീ മേഖലകളിൽ ബിഇ/ബിടെക് അല്ലെങ്കിൽ എംസിഎ എന്നീ പ്രോഗ്രാമുകളിൽ അടുത്തകാലത്ത് ബിരുദം നേടിയവരോ, അവസാനവർഷ പരീക്ഷ എഴുതിയവരോ ആയിരിക്കണം. എല്ലാ സെമെസ്റ്ററുകളിലും 60% മാർക്കോ തത്തുല്യമായ ഗ്രേഡോ കരസ്ഥമാക്കിയിരിക്കണം.
പ്രോജക്ട് വിശദാംശങ്ങൾ www.ddpmod.gov.in(ഓഫറിങ്സ് > വേക്കൻസീസ്)ലെ വിജ്ഞാപനത്തിലുണ്ട്. വിജ്ഞാപനത്തിൽ അപ്പന്റിക്സ് എയിൽ നിന്ന് അപേക്ഷ മാതൃക ലഭിക്കും. പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം ഒരു ‘സ്റ്റേറ്റ്മെൻറ് ഓഫ് പർപ്പസ്’ നൽകണം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും, രജിസ്ട്രേഡ് തപാൽ വഴി, ‘The CEO, Defense Production IT Division, 602B, Konnectus Towers - II, Bhavbhuti Marg, DMRC Building, New Delhi- 110002’ എന്ന വിലാസത്തിലോ, [email protected]ലേക്ക് ഇമെയിൽ വഴിയോ ഒക്ടോബർ ആറിനകം സമർപ്പിക്കണം.










0 comments