ad
Deshabhimani

നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ബി എഡ്, ഐടിഇപി അപേക്ഷ ഇപ്പോൾ

B ed
വെബ് ഡെസ്ക്

Published on Feb 13, 2026, 11:50 AM | 1 min read

ചതുര്‍ വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനത്തിനായുള്ള (ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാം -ഐടിഇപി) പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇതിനായുള്ള നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻസിഇടി) ഏപ്രിൽ 17 ന് നടക്കും. കേരള കേന്ദ്ര സർവകലാശാല,കോഴിക്കോട് എൻഐടി,സംസ്കൃത സർവകലാശാല എന്നിവിടങ്ങളിലുൾപ്പെടെ കേരളത്തിൽ ഇത്തവണ 850സീറ്റുകളാണുള്ളത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 10

നാല് വര്‍ഷത്തെ പഠനത്തിലൂടെ എജ്യുക്കേഷനിലും ഒപ്പം സയൻസ്,ആർട്സ്,കൊമേഴ്സ് സ്ട്രീമുകളിലൊന്നിലുമായി ഇരട്ട ബിരുദം നേടാമെന്നതാണ് കോഴ്സിന്റെ സവിശേഷത.


ഐഐടികൾ,എൻഐടികൾ,കേന്ദ്ര,സംസ്ഥാന സർവകലാശാലകൾ,സർക്കാർ കോളജുകൾ എന്നിവിടങ്ങളിലുൾപ്പെടെ ആകെ പതിനേഴായിരത്തോളം ഐടിഇപി സീറ്റുകളിലേക്കാണ് പ്രവേശനം. എൻസിഇടി സ്കോർ ഉപയോഗിച്ച് അതത് സ്ഥാപനങ്ങളാകും പ്രവേശന നടപടികൾ സ്വീകരിക്കുന്നത്


12–ാം ക്ലാസ് ജയിച്ചവർക്കും ഇത്തവണ പരീക്ഷ എഴുതുന്നവർക്കും എൻസിഇടിക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. വിശദ വിവരങ്ങൾക്ക് https://exams.nta.nic.in/ncet/



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home