ad
Deshabhimani

എൻജിനിയറിങ്‌ ബിരുദം നേടാം; ആര്‍മിയില്‍ ഓഫീസറാകാം

apply now

പ്രതീകാത്മക ചിത്രം

avatar
ഡോ. കെ ആർ 
രാജേഷ് ബാബു

Published on May 20, 2026, 10:47 AM | 1 min read

ഇന്ത്യന്‍ ആര്‍മിയില്‍ ടെക്നിക്കല്‍ എന്‍ട്രി സ്കീമില്‍ (ടി ഇ എസ്) സ്ഥിരം കമീഷന്‍ തസ്തികയില്‍ നിയമനത്തിനുള്ള കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതരായ യുവാക്കള്‍ക്കാണ്‌ അവസരം. ഓണ്‍ലൈനായി ജൂണ്‍ 12 വരെ അപേക്ഷിക്കാം.


യോഗ്യത


ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. മൂന്ന് വിഷയത്തിലുംകൂടി ആകെ 60 ശതമാനം മാര്‍ക്ക് ലഭിക്കണം. രണ്ടാം വര്‍ഷ പരീക്ഷയുടെ മാര്‍ക്കാണ് പരിഗണിക്കുന്നത്. കൂടാതെ 2026 ജെ ഇ ഇ മെയിന്‍ പരീക്ഷയുടെ പേപ്പര്‍ 1 (ബിഇ/ബിടെക്) സ്കോര്‍ നേടിയിരിക്കണം. 2027 ജനുവരി ഒന്നിന്‌ പതിനാറര വയസ്സില്‍ കുറയുവാനോ പത്തൊമ്പതര വയസ്സില്‍ കൂടാനോ പാടില്ല.

നാലുവര്‍ഷം പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥിക്ക് എൻജിനിയറിങ്‌ ബിരുദം അവാര്‍ഡ്‌ ചെയ്യും. സിവില്‍ & മെക്കാനിക്കല്‍ എൻജിനിയറിങ്‌ (പുണെ), ടെലികോം & ഐ ടി എൻജിനിയറിങ്‌ (മോവ്), ഇലക്ട്രിക്‌ & മെക്കാനിക്കല്‍ എൻജിനിയറിങ്‌ (സെക്കന്തരാബാദ്) എന്നീ വിഭാഗങ്ങളിലാണ് ബിരുദം നല്‍കുന്നത്.


മൂന്ന് വര്‍ഷം ട്രെയിനിങ്‌ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാസം 56,100 രൂപ നിരക്കില്‍ സ്റ്റൈപെൻഡ്‌ ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുമ്പോള്‍ ലഫ്‌റ്റനന്റ് റാങ്കില്‍ കമീഷന്‍ ലഭിക്കും. കോര്‍ ഓഫ് എൻജിനിയറിങ്‌ , കോര്‍ ഓഫ് സിഗ്നല്‍സ്, കോര്‍ ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ്‌ മെക്കാനിക്കല്‍ എൻജിനിയറിങ്‌ എന്നീ വിഭാഗങ്ങളിലാണ് സാധാരണയായി നിയമനം ലഭിക്കുന്നത്.


​തെരഞ്ഞെടുപ്പ് രീതി


​ജെഇഇ മെയിന്‍ 2026 പേപ്പര്‍ 1 പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനായി അപേക്ഷകരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ഇന്റര്‍വ്യൂ രണ്ട് ഘട്ടമായി നടക്കും. പ്രയാഗ് രാജ് (ഉത്തര്‍പ്രദേശ്), ഭോപാല്‍ (മധ്യപ്രദേശ്), ബംഗളൂരു (കര്‍ണാടകം), ജലന്ധര്‍ (പഞ്ചാബ്) എന്നിവിടങ്ങളില്‍ ഏതെങ്കിലും കേന്ദ്രത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണം. മെഡിക്കല്‍ പരിശോധനയുണ്ട്‌. വിവരങ്ങൾക്ക്‌: www.join indianarmy.nic.in




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home