ad
Deshabhimani

ഐഐടി മദ്രാസ്: എംഎ, എംഎസ്‌സി, എംടെക് കോഴ്‌സുകൾ

college students
avatar
ഡോ. രാജേഷ്‌ ബാബു കെ ആർ

Published on Apr 15, 2026, 12:52 PM | 1 min read

മദ്രാസ്‌ ഐഐടിയിൽ എംഎ, എംഎസ്‌സി, എംടെക് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.


എംടെക്


ഇൻസ്റ്റിറ്റ്യൂട്ടിലെ വിവിധ വകുപ്പുകൾ വിവിധ വിഷയങ്ങളിലും പ്രോഗ്രാമുകളിലുമായി നടത്തുന്ന നാല് സെമസ്റ്റർ എംടെക് പ്രോഗ്രാമുകൾ ക്രെഡിറ്റ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.കൂടാതെ ഒരു വിദ്യാർഥിക്ക് ഓരോ പ്രോഗ്രാമിലും നിരവധി കോർ, ഇലക്‌ടീവ് കോഴ്‌സുകളും പ്രോജക്ട്‌ വർക്കുകളും തെരഞ്ഞെടുക്കാനുമാകും. എംടെക് 8 സിജിപിഎയോടുകൂടി പൂർത്തിയാക്കുന്നവർക്ക്‌ പിഎച്ച്ഡി ചെയ്യുവാനുള്ള അവസരമുണ്ട്. അർഹരായവർക്ക്‌ ഗ്രാജ്വേറ്റ് ഫെലോഷിപ്‌, അറ്റോമിക് എനർജി ഫെലോഷിപ് തുടങ്ങിയവ ലഭിക്കും. 2024, 2025, 2026 വർഷങ്ങളിൽ ഗേറ്റ് സ്കോർ നേടിയവർക്കും ഐഐടിയിൽനിന്നും ബിടെക്ക് പാസായവർക്കും അപേക്ഷിക്കാം.


എഐസിടിഇ / യുജിസി അംഗീകരിച്ച സ്ഥാപനങ്ങൾ സ്പോൻസർ ചെയ്യുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകർ ബിടെക്ക്/ ബിഇ, ബിഎസ്, ബിഎസ്‌സി ഡിഗ്രി പാസായിരിക്കണം.


മേഖലകൾ: ഏറോസ്പേസ്എൻജിനിയറിങ്‌, കംപ്യൂട്ടേഷണൽ ആൻഡ് എക്സ്പിരിമെന്റൽ മെക്കാനിക്സ്, ബയോമെഡിക്കൽ എൻജിനിയറിങ്‌, ബയോപ്രോസസ് എൻജിനിയറിങ്‌, ബിൽഡിങ്‌ ടെക്നോളജി, കൺസ്ട്രക്ഷൻ മെറ്റീരിയൽസ്‌ മാനേജ്മെന്റ്, പരിസ്ഥിതി എൻജിനിയറിങ്‌ എന്നിവയിൽ സ്പെഷ്യലൈസേഷനോടുകൂടിയ സിവിൽ എൻജിനിയറിങ്‌, കെമിക്കൽ എൻജിനിയറിങ്‌, കംപ്യൂട്ടർ സയൻസ്, ഡാറ്റ സയൻസും ആർട്ടിഫിഷ്യൽ ഇന്റലിജൻസും, ഇലക്ട്രിക് വാഹനങ്ങൾ, റോബോട്ടിക്സ് തുടങ്ങിയവ.


എംഎ


​ഇംഗ്ലീഷ് സ്റ്റഡീസ്, ഡെവലപ്പ്‌മെന്റ്‌ സ്റ്റഡീസ്, ഇക്കണോമിക്സ്‌, പബ്ലിക്‌ പോളിസി എന്നീ വിഷയങ്ങളിലാണ് എംഎ കോഴ്സുകൾ. അതാത് വിഷയങ്ങളിൽ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൻ ഓരോ കോഴ്സിനും നിർദേശിച്ചിരിക്കുന്ന വിഷയങ്ങളിൽ ഗേറ്റ് സ്കോർ നേടിയിരിക്കണം.


എംഎസ്‌സി


ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ്‌ എന്നീ വിഷയങ്ങളിലാണ് എംഎസ്‌സി കോഴ്സുകൾ. കാലാവധി രണ്ട് വർഷം. എല്ലാ എംഎസ്‌സി പ്രവേശനങ്ങളും ജെഒഎപിഎസ് (ജാംഓൺലൈൻ ആപ്ലിക്കേഷൻ പ്രോസസിങ്‌ സിസ്റ്റം)പോർട്ടൽ വഴിയാണ്. അപേക്ഷകൻ ജാം എക്സാം പാസായിരിക്കണം. അപേക്ഷകർ അതാത് വിഷയത്തിൽ ബിഎസ്‌സി/ബിഎസ് ബിരുദം പാസായിരിക്കണം. നിലവിൽ ബിരുദ പ്രോഗ്രാമിന്റെ അവസാന വർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: https://jam2026.iitb.ac.in/, https://mtechadm.iitm.ac.in



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home