ad
Deshabhimani

ഐസർ പ്രവേശനം: അപേക്ഷാ നടപടികൾ മാർച്ച് അഞ്ചിന് തുടങ്ങും; പരീക്ഷ ജൂൺ ഏഴിന്

IISER.jpg
വെബ് ഡെസ്ക്

Published on Feb 09, 2026, 03:05 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ശാസ്ത്ര ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചുകളിൽ (ഐസർ) 2026-ലെ പ്രവേശന നടപടികൾ പ്രഖ്യാപിച്ചു.


മാർച്ച് അഞ്ച് മുതൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പ്രവേശനത്തിനായുള്ള അഭിരുചി പരീക്ഷ ജൂൺ ഏഴിന് നടക്കും. ബിഎസ്-എംഎസ് ഡ്യുവൽ ഡിഗ്രി, ബിഎസ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.


ഐസറുകൾക്ക് പുറമെ ഐഐഎസ്സി ബാംഗ്ലൂർ, ഐഐടി മദ്രാസ് തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും ഐസറുകളുടെ അഭിരുചി പരീക്ഷ പരിഗണിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവർക്കും ഈ വർഷം ഫൈനൽ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.


സയൻസ് വിഷയങ്ങൾ പഠിച്ച വിദ്യാർത്ഥികൾക്കാണ് അവസരം. കെവിപിവൈ, ജെഇഇ അഡ്വാൻസ്ഡ് എന്നീ വഴികളിലൂടെയും അപേക്ഷിക്കാൻ സാധിക്കും. തിരുവനന്തപുരം, കൊൽക്കത്ത, പുനെ, മൊഹാലി, ഭോപ്പാൽ, തിരുപ്പതി, ബെർഹാംപൂർ എന്നീ ഏഴ് ഐസറുകളിലായി മികച്ച പഠനസൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


ഗവേഷണ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് രാജ്യത്തെ തന്നെ ഏറ്റവും മികച്ച അവസരങ്ങളിലൊന്നാണിത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി www.iiseradmission.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home