ad
Deshabhimani

ഐ ടി ജീവനക്കാർക്കുള്ള എഐ കോഴ്സുമായി ഐഐഎം ഇൻഡോർ

IIM Indore.jpg
വെബ് ഡെസ്ക്

Published on Mar 07, 2026, 11:28 AM | 1 min read

ഇൻഡോർ: ഐടി ഇതര മേഖലകളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ എ ഐ സാങ്കേതികവിദ്യയിൽ പ്രാവീണ്യമുള്ളവരാക്കാൻ പുതിയ കോഴ്സുമായി ഐഐഎം ഇൻഡോർ. 'എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ ജനറേറ്റീവ് ആൻഡ് ഏജന്റിക് എഐ ഫോർ ബിസിനസ് ആപ്ലിക്കേഷൻസ്' എന്ന പേരിലാണ് 24 ആഴ്ച നീളുന്ന ഓൺലൈൻ കോഴ്സ് ആരംഭിച്ചിരിക്കുന്നത്.


മാനേജർമാർ, കൺസൾട്ടന്റുമാർ, ബിസിനസ് ലീഡർമാർ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കോഡിംഗ് പരിജ്ഞാനം ഇല്ലാത്തവർക്കും എളുപ്പത്തിൽ പഠിക്കാവുന്ന രീതിയിലാണ് ഇതിന്റെ സിലബസ്. ജനറേറ്റീവ് എഐയുടെ അടിസ്ഥാന പാഠങ്ങൾ മുതൽ പ്രോംപ്റ്റ് എൻജിനീയറിംഗ്, ബിസിനസ് മേഖലകളിൽ എഐ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാം എന്നത് വരെ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ബിസിനസ് രംഗത്ത് എഐ അറിവുള്ള പ്രൊഫഷണലുകൾക്ക് ശമ്പളത്തിൽ 28 ശതമാനം വരെ വർദ്ധനവ് ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് ഐഐഎം ഇൻഡോർ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. 2026 മാർച്ച് 31-നാണ് ക്ലാസുകൾ ആരംഭിക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐഐഎം ഇൻഡോർ സർട്ടിഫിക്കറ്റും അലുമിനൈ പദവിയും ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home