ad
Deshabhimani

print edition ഐഎച്ച്ആർഡി കോഴ്സുകളുടെ പരീക്ഷാഫലം

results
വെബ് ഡെസ്ക്

Published on Mar 12, 2026, 12:35 AM | 1 min read

​തിരുവനന്തപുരം : ഐഎച്ച്ആർഡി ഡിസംബറിൽ നടത്തിയ വിവിധ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പിജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (പിജിഡിസിഎ) ഒന്നും രണ്ടും സെമസ്റ്റർ/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (പിജിഡിസിഎഫ്) ഒന്നും രണ്ടും സെമസ്റ്റർ / ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡിഡിറ്റിഒഎ) ഒന്നും രണ്ടും സെമസ്റ്റർ /ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിസിഎ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സിസിഎൽഐഎസ്) എന്നിവയുടെ ഫലമാണ്‌ പ്രസിദ്ധീകരിച്ചത്‌.


പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ മാർച്ച് 24 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും 30 വരെ 200 ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം. ജൂണിൽ നടക്കുന്ന സപ്ലിമെന്ററി പരീക്ഷയ്ക്കായി പ്രത്യേകാനുമതി ആവശ്യപ്പെടുന്നവർ, അപേക്ഷകൾ മാർച്ച് 24നു മുൻപും 200 രൂപ ലേറ്റ് ഫീ സഹിതം മാർച്ച് 30 വരെയും അതത് സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കണം. വിവരങ്ങൾക്ക്‌: www.ihrd.ac.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home