ad
Deshabhimani

ഇഗ്നോ ക്യാമ്പസ് പ്ലേസ്‌മെന്റ് ഡ്രൈവ് നാളെ; ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് തസ്തികകളിൽ അവസരം

IGNOU.jpg
വെബ് ഡെസ്ക്

Published on Jun 11, 2026, 11:16 AM | 1 min read

ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) വിദ്യാർത്ഥികൾക്കും മുൻ വിദ്യാർത്ഥികൾക്കുമായി അടിയന്തര ക്യാമ്പസ് പ്ലേസ്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. സെയിൽസ്, ബിസിനസ് ഡെവലപ്‌മെന്റ് മേഖലകളിൽ കരിയർ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി നാളെയാണ് (ജൂൺ 12, 2026) പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിച്ചിരിക്കുന്നത്.


ഡൽഹി-എൻസിആർ മേഖലയിലെ പ്രമുഖ ഫുഡ് ഡിസ്ട്രിബ്യൂഷൻ കമ്പനിയായ 'നന്ദിനി ഇന്റർനാഷണലുമായി' സഹകരിച്ചാണ് ഇഗ്നോയുടെ ക്യാമ്പസ് പ്ലേസ്‌മെന്റ് സെൽ ഈ റിക്രൂട്ട്‌മെന്റ് നടത്തുന്നത്.


ഡൽഹി പിതാംപുരയിലെ നേതാജി സുഭാഷ് പ്ലേസ് മെട്രോ സ്റ്റേഷന് സമീപമുള്ള 'വർക്ക് എക്‌സ്‌ചേഞ്ച് 148, ബെസ്റ്റ് ബിസിനസ് പാർക്ക്' ഓഫീസിൽ വെച്ച് നാളെ രാവിലെ 11 മണി മുതലാണ് അഭിമുഖങ്ങൾ ആരംഭിക്കുക.


'ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്' തസ്തികയിലേക്കാണ് നിയമനം. ഡൽഹി, സൗത്ത് ഡൽഹി, നോയിഡ, ഗാസിയാബാദ് എന്നീ നഗരങ്ങളിലായി നിരവധി ഒഴിവുകളുണ്ട്. ഇഗ്നോയിലെ ഏതൊരു സ്ട്രീമിൽ നിന്നുമുള്ള നിലവിലെ വിദ്യാർത്ഥികൾക്കും കോഴ്‌സ് പൂർത്തിയാക്കിയവർക്കും പങ്കെടുക്കാം.


പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും 0 മുതൽ 2 വർഷം വരെ പരിചയമുള്ള പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം. മികച്ച ആശയവിനിമയ ശേഷിയും ചർച്ചകൾ നടത്താനുള്ള കഴിവും ലക്ഷ്യാധിഷ്ഠിതമായി ജോലി ചെയ്യാനുള്ള താല്പര്യവുമുള്ളവർക്ക് മുൻഗണന ലഭിക്കും.


തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച പ്രതിമാസ ശമ്പളത്തിന് പുറമെ ആകർഷകമായ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ഹോൾസെയിലർമാർ എന്നിവരുമായുള്ള ബിസിനസ് ഏകോപനം, വിപണി വിപുലീകരണം, ഡിസ്ട്രിബ്യൂട്ടർമാരുമായുള്ള ബന്ധം നിലനിർത്തൽ, പേയ്‌മെന്റ് കോർഡിനേഷൻ എന്നിവയാണ് പ്രധാന ജോലി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home