ഐക്കർ യുജി, പിജി, പിഎച്ച്ഡി കൗൺസലിങ് തുടങ്ങി

രാജ്യത്തെ വിവിധ കാർഷിക സർവകലാശാലകളിലെ യുജി, പിജി, പിഎച്ച്ഡി പ്രവേശനത്തിനുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR 2025) ഓൺലൈൻ കൗൺസലിങ് പ്രക്രിയ ആരംഭിച്ചു. രണ്ടുമാസം വൈകിയാണ് ഇക്കുറി കൗൺസലിങ് ആരംഭിക്കുന്നത്. ചോയ്‌സ് പൂരിപ്പിക്കാനും രേഖകൾ അപ്‌ലോഡ് ചെയ്യാനും ഒക്ടോബർ 17ന് രാത്രി 11.50 വരെ അവസരമുണ്ട്. കൗൺസലിങ്ങിന് നാലു റൗണ്ടുകളുണ്ട്. ഒരു അധിക മോപ്അപ്പ്/ ഫൈനൽ റൗണ്ടായും നടത്തും. ആദ്യ റൗണ്ട് സീറ്റ് അലോട്ട്‌മെന്റ് 21ന് നടക്കും. രണ്ടാംറൗണ്ട് 27നും മൂന്നാംറൗണ്ട് 31നും നാലാംറൗണ്ട് അലോട്ട്‌മെന്റ് നവംബർ നാലിനും മോപ്-അപ്പ്/ ഫൈനൽ റൗണ്ട് എട്ടിനുമായിരിക്കും.
63 സംസ്ഥാന കാർഷിക സർവകലാശാലകളിലെ അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ 20 ശതമാനവും കേന്ദ്ര കാർഷിക സർവകലാശാലകളിലെ 100 ശതമാനം സീറ്റുകളും ഐസിഎആർ നികത്തും. 6002 സീറ്റുകളാണ് അഖിലേന്ത്യ ക്വോട്ടയിലുള്ളത്. 3121 സീറ്റുകൾ ബിഎസ്‌സി (ഓണേഴ്‌സ്) അഗ്രികൾച്ചർ പ്രോഗ്രാമിനുണ്ട്. വിവരങ്ങൾക്ക്: https://icarcounseling.com, icar.org.in











0 comments