ad
Deshabhimani

കീം 2025: എഞ്ചിനീയറിങ്ങ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരുടെ എണ്ണത്തിൽ വൻ വർധന

Results
വെബ് ഡെസ്ക്

Published on Jul 02, 2025, 04:51 PM | 1 min read

കേരള എഞ്ചിനീയറിങ്ങ് ആർകിടെക്ച്വർ ആൻ്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിലെ എഞ്ചിനീയറിങ് റാങ്ക് പട്ടികയിൽ ഇത്തവണ 15,005 പേർ അധികമായി ഉൾപ്പെട്ടു. മുൻകാലങ്ങളെ അപേക്ഷിച്ച് വൻ വർധനവാണ് കീം വഴി ഈ വിഭാഗത്തിലേക്ക് യോഗ്യത നേടിയ കുട്ടികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.


ഇത്തവണ 67,705 പേരുടെ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം 52,500 പേരായിരുന്നു. 2023 വർഷത്തിൽ 49,671 പേരാണ് റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്നത്. 


86549 പേര്‍ എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷയ്ക്ക് ഹാജരായി. 76230 പേര്‍ യോഗ്യത നേടി. ഇതിൽ 67505 പേരുടെ എഞ്ചിനീയറിങ്ങ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഫാർമസി എൻട്രൻസ് വിഭാഗത്തില്‍ 33,425 പേര് പരീക്ഷ എഴുതി. 27,841 പേർ റാങ്ക് ലിസ്റ്റിലുണ്ട്.


മാർക്ക്  ഏകീകരണത്തില്‍ വിദഗ്ദ സമിതി നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചതോടെയാണ് ഫലം പുറത്ത് വന്നത്. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാർത്ഥികൾക്ക്  മാർക്ക്  നഷ്ടപ്പെടാത്ത വിധം   ഏകികരണം നടപ്പാക്കാന്‍ മന്ത്രിസഭയോഗം തീരുമാനിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home