ad
Deshabhimani

ഫോറസ്ട്രിയിൽ ഉപരിപഠനം

forestry studies
avatar
ഡോ. രാജേഷ്‌ ബാബു കെ ആർ

Published on Feb 18, 2026, 09:22 AM | 2 min read

ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോറസ്റ്റ് മേഖലയിലെ വിവിധ വിഷയങ്ങളില്‍ എംഎസ്‌സി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇതിനുകീഴില്‍ വിവിധ സ്ഥലങ്ങളിൽ നിരവധി കേന്ദ്രങ്ങളുള്ള റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും കോളേജുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഫോറസ്റ്റ് ഓഫീസർമാരുടെയും ഫോറസ്റ്റ് റേഞ്ചർമാരുടെയും ഗവേഷണവും പരിശീലനവും നടത്തുന്നു.


വിഷയങ്ങളും യോഗ്യതയും


ഫോറസ്ട്രി: സസ്യശാസ്ത്രം, രസതന്ത്രം, ഭൂമിശാസ്ത്രം, ഗണിതം, ഭൗതികശാസ്ത്രം, ജന്തുശാസ്ത്രം എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിഎസ്‌സി ബിരുദം അല്ലെങ്കിൽ കൃഷിയിലോ വനശാസ്ത്രത്തിലോ ബിഎസ്‌സി. ബിരുദം.


വുഡ് സയൻസ് ആൻഡ്‌ ടെക്നോളജി: ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നിവയിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിഎസ്‌സി ബിരുദം അല്ലെങ്കിൽ ഫോറസ്ട്രിയിൽ ബിഎസ്‌സി ബിരുദം.


പരിസ്ഥിതി മാനേജ്മെന്റ്‌: -ബേസിക് അല്ലെങ്കിൽ അപ്ലൈഡ് സയൻസസിലെ ഏതെങ്കിലും ശാഖയിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിഎസ്‌സി ബിരുദം അല്ലെങ്കിൽ ഫോറസ്ട്രിയിലോ അഗ്രികൾച്ചറിലോ ബാച്ചിലർ ബിരുദം അല്ലെങ്കിൽ എൻവയോൺമെന്റ്‌ സയൻസിൽ ബിഇ/ബിടെക് ബിരുദം.


സെല്ലുലോസ് ആൻഡ്‌ പേപ്പര്‍ ടെക്നോളജി: രസതന്ത്രം ഒരു വിഷയമായി പഠിച്ച് സയൻസ് വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മൊത്തം മാർക്കോടെ ബിഎസ്‌സി ബിരുദം അല്ലെങ്കില്‍ ബിഇ/ബിടെക് ബിരുദം. (കെമിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ്‌) എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 5 ശതമാനം മാർക്ക് ഇളവ് ലഭിക്കുന്നതാണ്. വിവിധ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ സംവരണാനുകൂല്യം ലഭിക്കും.


​അപേക്ഷ

അപേക്ഷാ ഫോമുകൾ വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോമും ഓരോ കോഴ്‌സിനും 1500- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും സഹിതം രജിസ്ട്രാർ, എഫ്‌ആർഐ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി എന്ന പേരിൽ ഡെറാഡൂണിൽ മാറാവുന്ന രീതിയിൽ അയച്ച് അവസാന തീയതിയിലോ അതിനുമുമ്പോ രജിസ്ട്രാർ, എഫ്‌ആർഐ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി, പി ഒ. ഐപിഇ കൗളഗഡ് റോഡ്, ഡെറാഡൂൺ–248195 എന്ന വിലാസത്തിൽ അയക്കണം. അവസാന തീയതി മാർച്ച് 31. ഓരോ കോഴ്സിനും പ്രത്യേകം ഫീസടച്ച് അപേക്ഷ സമര്‍പ്പിക്കണം. സെന്റർ കോഡും റോൾ നമ്പറും അടങ്ങിയ അഡ്മിറ്റ് കാർഡ് 2026 ഏപ്രിൽ നാലാം വാരത്തോടെ അപേക്ഷകന് മെയിൽ ചെയ്യും. ഏപ്രിൽ 28-നകം അഡ്മിറ്റ് കാർഡ് ലഭിച്ചില്ലെങ്കിൽ [email protected] എന്ന ഇ- മെയിൽ വിലാസത്തിൽ ബന്ധപ്പെടണം.


പരീക്ഷാ കേന്ദ്രങ്ങള്‍


​ആകെ 13 പരീക്ഷാ കേന്ദ്രങ്ങളാണ്. കേരളത്തിലുള്ളവര്‍ക്ക് അടുത്ത പരീക്ഷാ കേന്ദ്രങ്ങള്‍ ബംഗളൂരുവും കോയമ്പത്തൂരുമാണ്. എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ലിസ്റ്റില്‍ നിന്നാണ് പ്രവേശനം. ഓരോ വിഭാഗത്തിനും പ്രത്യേകം ലിസ്റ്റ് തയ്യാറാക്കും. പ്രവേശന പരീക്ഷ മെയ് 3ന് നടക്കും. മൂന്ന്‌ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷയാണ്. വിവരങ്ങൾക്ക്‌: www.fridu.edu.in.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home