നാല് വർഷ ബിരുദ പ്രോഗ്രാം: കോളേജ് മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: നാലു വർഷ ബിരുദ പ്രോഗ്രാമിൻ്റെ 2024-25 ബാച്ച് നാലാം സെമസ്റ്ററിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും മേജർ നിലനിർത്തികൊണ്ടുള്ള കോളേജ് ട്രാൻസ്ഫർ അപേക്ഷ 26വരെ ഓൺലൈൻ ആയി നൽകാം. അപേക്ഷ ഫീസില്ല.
ഓട്ടോണമസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഉൾപ്പടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓട്ടോണമസ് പദവിയില്ലാത്ത കോളേജുകളിൽ നിന്ന് ഓട്ടോണമസ് കോളേജുകളിലേക്കുള്ള കോളേജ് ട്രാൻസ്ഫറിനായി, വിദ്യാർഥികൾ ബന്ധപ്പെട്ട ഓട്ടോണമസ് കോളേജിനെ സമീപിക്കേണ്ടതാണ്. ഒരു വിദ്യാർഥിക്ക് പരമാവധി പത്ത് കോളേജ് - മേജർ ഓപ്ഷനുകൾ തെരഞ്ഞെടുക്കാം.









0 comments