ad
Deshabhimani

ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്: പരീക്ഷ മെയ് 10ന്

footware designing

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Feb 18, 2026, 08:52 AM | 2 min read

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടി (എഫ്ഡിഡിഐ)ലെ വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പാദരക്ഷകളുടെ രൂപകൽപ്പന, നിർമാണം, ലെതർ അനുബന്ധ ഘടകങ്ങളുടെ ഡിസൈൻ, നിർമാണം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന സ്ഥാപനമാണിത്. പ്രവേശനത്തിനുള്ള അഖിലേന്ത്യ സെലക്ഷൻ ടെസ്റ്റ് (എഐഎസ്‌ടി 2026) മെയ് 10ന് നടക്കും.


​2430 സീറ്റ്‌


നോയിഡ, ഹൈദരാബാദ്, റോത്തക്, ഗുണ, ചെന്നൈ, ചണ്ഡിഗഢ്, കൊൽക്കത്ത, ഫുർസത് ഗഞ്ച്, അങ്കലേശ്വർ, പട്ന, ജോധ്പുർ, ചിന്ത്വാര എന്നീ 12 ക്യാമ്പസുകളിലായി വിവിധ പ്രോഗ്രാമുകൾക്ക് 2430 സീറ്റുണ്ട്.


പ്രോഗ്രാമുകൾ


ബിരുദതലം- ​ബാച്ചിലർ ഓഫ് ഡിസൈൻ (ബി ഡിസ്): നാലുവർഷ പ്രോഗ്രാം. ഫുട്‌വെയർ, ഫാഷൻ, ലെതർ എന്നീ മേഖലകളിൽ ബി ഡിസ് പ്രോഗ്രാമുകളുണ്ട്. ബി ഡിസ് ഫുട്‌വെയറിൽ ഫുട്‌വെയർ ഡിസൈൻ ആൻഡ്‌ പ്രൊഡക്ഷൻ, സ്‌പോർട്ട് ആൻഡ് ലൈഫ് സ്റ്റൈൽ ഫുട്‌വെയർ ഡിസൈൻ, ഹൈഫാഷൻ ഫുട്‌വെയർ എന്നീ സ്‌പെഷ്യലൈസേഷനുണ്ട്.


ബി ഡിസ് ലെതർ പ്രോഗ്രാമിൽ ഡിജിറ്റൽ പ്രോഡക്ട് ആൻഡ് വെർച്വൽ പ്രോട്ടോടൈപ്പിങ്‌, ലെതർ ലൈഫ് സ്റ്റൈൽ ആൻഡ്‌ പ്രോഡക്ട് ഡിസൈൻ എന്നിവയും ഫാഷൻ പ്രോഗ്രാമിൽ ഫാഷൻ കമ്യൂണിക്കേഷൻ, ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഫാഷൻ ഡിസൈൻ എന്നിവയുമാണ് സ്‌പെഷ്യലൈസേഷൻ.


​ബിബിഎ ഓണേഴ്സ്: നാലുവർഷ പ്രോഗ്രാം. റീട്ടെയിൽ ആൻഡ്‌ ഫാഷൻ മെർച്ചൻഡൈസ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്‌, ഡാറ്റാ സയൻസ് അനലിറ്റിക്സ്, ഗ്ലോബൽ ആൻഡ് ലക്ഷ്വറി ബ്രാൻഡ് മാനേജ്മെന്റ്‌ എന്നീ സ്‌പെഷ്യലൈസേഷൻ.


പ്ലസ്ടു/തത്തുല്യപരീക്ഷയോ എഐസിടിഇ അംഗീകൃത മൂന്നുവർഷ ഡിപ്ലോമയോ ജയിച്ചവർക്കാണ് യോഗ്യത. അവസാന വർഷക്കാർക്കും അവസരമുണ്ട്. 2026 ജൂലൈ ഒന്നിന് 25 വയസ്സ് കവിയരുത്.


ബിരുദാനന്തരതലം- ​എം ഡിസ്: ഫുട്‌വെയർ, ഫാഷൻ എന്നിവയിൽ എം ഡിസ് പ്രോഗ്രാമുകളുണ്ട്. ഫുട്‌വെയറിൽ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ സ്പെഷ്യലൈസേഷനുണ്ട്. ഫാഷനിൽ ഫാഷൻ കമ്യൂണിക്കേഷൻ, ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഫാഷൻ ഡിസൈൻ എന്നിവയാണ് സ്പെഷ്യലൈസേഷൻ.


എംബിഎ: റീടെയിൽ ആൻഡ്‌ ഫാഷൻ മെർച്ചൻഡൈസ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്‌, ഡാറ്റാ സയൻസ് ആൻഡ്‌ ബിസിനസ് അനലിറ്റിക്സ്, ഗ്ലോബൽ ആൻഡ് ലക്ഷ്വറി ബ്രാൻഡ് മാനേജ്മെന്റ്‌, എച്ച്‌ആർ മാനേജ്മെന്റ്‌ എന്നീ സ്പെഷ്യലൈസേഷനുകൾ. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.


​പേപ്പർ അധിഷ്ഠിത പരീക്ഷ


​200 മാർക്കിന്റെ പേപ്പർ അധിഷ്ഠിത പരീക്ഷയാണ്. ബിരുദ, ബിരുദാനന്തര പ്രോഗ്രാമിന്‌ വ്യത്യസ്‌ത പരീക്ഷയുണ്ടാകും. കൊച്ചി, ചെന്നൈ, ബംഗളുരു, മുംബൈ, ഡൽഹി അടക്കം 38 പരീക്ഷാകേന്ദ്രങ്ങളുണ്ട്‌. ബിരുദ പ്രോഗ്രാമിന്‌ അനലിറ്റിക്കൽ എബിലിറ്റി, ബിസിനസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, പൊതുവിജ്ഞാനം, കോംപ്രിഹെൻഷൻ, ഗ്രാമർ, യൂസേജ് എന്നിവയിൽനിന്ന് 126 ചോദ്യങ്ങളുണ്ടാകും.


ബിരുദാനന്തര പ്രോഗ്രാമിന്‌ അനാലിറ്റിക്കൽ എബിലിറ്റി, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ ആൻഡ്‌ ഗ്രാമർ, പൊതുവിജ്ഞാനം, ഡിസൈൻ, മാനേജ്മെന്റ്‌ അഭിരുചികൾ എന്നിവയിൽ 175 ചോദ്യങ്ങളുണ്ടാകും. പ്രവേശനപരീക്ഷകളിൽ സാധുവായ സ്കോറുള്ളവർ എഐഎസ്ടി എഴുതേണ്ടതില്ല. എങ്കിലും ഓൺലൈനായി അപേക്ഷ നൽകണം.


അപേക്ഷ


​admissions.fddiindia.com വഴി ഏപ്രിൽ 20 വരെ അപേക്ഷിക്കാം. 600 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക/ഭിന്നശേഷിക്കാർക്ക് 300 രൂപ മതി. 800 രൂപ ഫൈനോടെ ഏപ്രിൽ 30 വരെയും അപേക്ഷിക്കാം. ഏപ്രിൽ 21നും 22നും ഇടയിൽ അപാകതകൾ തിരുത്താം. മെയ് ഒന്നുമുതൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും. വിവരങ്ങൾക്ക്‌: www. fddiindia.com ഇ- മെയിൽ: admission @fddiindia.com ഫോൺ: 9205556336/37/38/39



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home