ഫെഡറൽ ബാങ്കിൽ സെയിൽസ് പ്രൊഫഷണലുകൾക്ക് അവസരം

ഫെഡറൽ ബാങ്കിൽ റീട്ടെയിൽ അസറ്റ്‌സ് (സെക്യൂർഡ്) ഡിപ്പാർട്ട്‌മെന്റിലേക്ക് പരിചയസമ്പന്നരായ സെയിൽസ് പ്രൊഫഷണലുകൾക്ക് അവസരം. ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
റീട്ടെയിൽ അസറ്റ്‌സ് വിഭാഗത്തിൽ (Housing Loan, Loan Against Property, Auto Loans) വിവിധ ലെവലുകളിൽ സ്ഥിരനിയമനമാണ്.
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം (Graduation). കൂടാതെ മോർട്ട്ഗേജ് ഉൽപ്പന്നങ്ങളിൽ റിലേഷൻഷിപ്പ് മാനേജറായി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: ഉയർന്ന പ്രായപരിധി 35 വയസ് (01.04.1991-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം). അപേക്ഷാഫീസ് ഇല്ല.
അപേക്ഷകരുടെ ഷോർട്ട്ലിസ്റ്റിംഗും തുടർന്ന് നേരിട്ടുള്ള അഭിമുഖവും വഴിയായിരിക്കും തെരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 26. വെബ്സൈറ്റ്: federalbank.co.in/careers









0 comments