കെമാറ്റ് കേരള 2026: എംബിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; പരീക്ഷ ജനുവരി 25-ന്

തിരുവനന്തപുരം: കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ എംബിഎ പ്രവേശനത്തിനായി നടത്തുന്ന കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2026-ന്റെ ഒന്നാം സെഷന് ഇപ്പോൾ അപേക്ഷിക്കാം. കേരള എൻട്രൻസ് കമ്മീഷണർക്കാണ് പരീക്ഷാ ചുമതല.
പരീക്ഷാ തീയതി: 2026 ജനുവരി 25. ജനുവരി 15 വൈകിട്ട് 4 മണി വരെ അപേക്ഷിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ കെമാറ്റ് സ്കോറിന് 80 ശതമാനം വെയ്റ്റേജ് നൽകും.
ബാക്കി 10 ശതമാനം വീതം ഗ്രൂപ്പ് ഡിസ്കഷനും പേഴ്സണൽ ഇന്റർവ്യൂവിനും നൽകുന്നതാണ്. ആർട്സ്/സയൻസ്/എഞ്ചിനീയറിംഗ്/കൊമേഴ്സ്/മാനേജ്‌മെന്റ് വിഷയങ്ങളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.
അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും നിബന്ധനകളോടെ അപേക്ഷിക്കാം. പ്രവേശനത്തിന് പ്രത്യേക പ്രായപരിധിയില്ല. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. ആകെ 180 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാകുക.
ഇംഗ്ലീഷ് ലാംഗ്വേജ് യൂസേജ് ആൻഡ് റീഡിംഗ് കോംപ്രിഹെൻഷൻ: 50 ചോദ്യങ്ങൾ. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്: 50 ചോദ്യങ്ങൾ. ഡാറ്റാ സഫിഷ്യൻസി ആൻഡ് ലോജിക്കൽ റീസണിംഗ്: 40 ചോദ്യങ്ങൾ.
ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്‌സ്: 40 ചോദ്യങ്ങൾ. മാർക്കിംഗ്: ശരിയുത്തരത്തിന് 4 മാർക്ക്, തെറ്റിയാൽ 1 മാർക്ക് നഷ്ടപ്പെടും. യോഗ്യതാ മാർക്ക്: ജനറൽ വിഭാഗത്തിന് 10% (72 മാർക്ക്), പട്ടിക/ഭിന്നശേഷി വിഭാഗങ്ങൾക്ക് 7.5% (54 മാർക്ക്). വിഭാഗത്തിന് 1000 രൂപയും പട്ടികജാതിക്കാർക്ക് 500 രൂപയുമാണ് ഫീസ്.
പട്ടികവർഗക്കാർക്ക് ഫീസില്ല. അപേക്ഷകന്റെ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. മറ്റ് രേഖകൾ ഇപ്പോൾ നൽകേണ്ടതില്ല, പ്രവേശന സമയത്ത് ഹാജരാക്കിയാൽ മതി.
വെബ്സൈറ്റ്: www.cee.kerala.gov.in.
ഹെൽപ്പ് ലൈൻ: 0471-2525300.










0 comments