ad
Deshabhimani

ഇന്ത്യൻ നേവിയിൽ എസ്എസ്‌സി ഐടി ഓഫീസർ നിയമനം; അവസാന തീയതി ജൂൺ 1

NAvy.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 22, 2026, 07:05 PM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ വഴി ഇൻഫർമേഷൻ ടെക്നോളജി ഓഫീസർ എൻട്രി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജൂൺ 1 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 2027 ജനുവരിയിൽ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിൽ ആരംഭിക്കുന്ന പ്രത്യേക കോഴ്‌സിലേക്കാണ് ഈ നിയമനം നടക്കുന്നത്.


കമ്പ്യൂട്ടർ സയൻസ്, ഐടി മേഖലകളിൽ കരിയർ ആഗ്രഹിക്കുന്ന കായികക്ഷമതയുള്ള യുവതീയുവാക്കൾക്ക് ഇതൊരു മികച്ച അവസരമാണ്. അംഗീകൃത സർവ്വകലാശാലകളിൽ നിന്ന് ബിഇ/ബിടെക് (കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ ഐടി), എംഎസ്‌സി (കമ്പ്യൂട്ടർ/ ഐടി), എംസിഎ, അല്ലെങ്കിൽ ബിഎസ്‌സി/ബിസിഎ കഴിഞ്ഞ ശേഷം എംഎസ്‌സി കഴിഞ്ഞവർക്കും അപേക്ഷിക്കാം.


കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. അപേക്ഷകർ 1997 ജനുവരി 2-നും 2002 ജൂലൈ 1-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). യോഗ്യതാ പരീക്ഷകളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും.


തുടർന്ന് സർവീസ് സെലക്ഷൻ ബോർഡ് നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതിക്കായി കാത്തുനിൽക്കാതെ നേവിയുടെ ഔദ്യോഗിക പോർട്ടലായ joinindiannavy.gov.in വഴി എത്രയും വേഗം അപേക്ഷകൾ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home