ad
Deshabhimani

ഇഗ്നോ ജനുവരി സെഷൻ പ്രവേശനം: അപേക്ഷാ തീയതി ഫെബ്രുവരി 15 വരെ നീട്ടി

IGNOU.jpg
വെബ് ഡെസ്ക്

Published on Feb 02, 2026, 12:00 PM | 1 min read

ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി 2026 ജനുവരി സെഷനിലേക്കുള്ള പുതിയ പ്രവേശനത്തിനും റീ-രജിസ്‌ട്രേഷനുമുള്ള അവസാന തീയതി നീട്ടി. ഫെബ്രുവരി 15 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാമെന്ന് സർവകലാശാല അറിയിച്ചു.


നേരത്തെ ജനുവരി 31 വരെയായിരുന്നു അപേക്ഷിക്കാനുള്ള സമയം. വിദൂര വിദ്യാഭ്യാസ, ഓൺലൈൻ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.


ഓൺലൈൻ കോഴ്സുകൾ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി മാത്രമായിരിക്കും പഠനസൗകര്യം. ഇവർക്ക് അച്ചടിച്ച പഠന സാമഗ്രികൾ ലഭിക്കില്ല. ലാപ്ടോപ്പോ ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറോ പഠനത്തിന് നിർബന്ധമാണ്.


നേരിട്ടുള്ള അക്കാദമിക് പിന്തുണയും അച്ചടിച്ച പഠന സാമഗ്രികളും ആഗ്രഹിക്കുന്നവർ ഡിസ്റ്റൻസ് ലേണിംഗ് രീതി തിരഞ്ഞെടുക്കണം. താല്പര്യമുള്ള വിദ്യാർത്ഥികൾ ignou.ac.in എന്ന വെബ്സൈറ്റിലെ 'രജിസ്റ്റർ ഓൺലൈൻ' എന്ന ലിങ്കിൽ കയറി 'ഫ്രഷ് അഡ്മിഷൻസ്' ക്ലിക്ക് ചെയ്യണം.


പുതിയ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കാം. റീ-രജിസ്‌ട്രേഷൻ ചെയ്യേണ്ടവർക്കും ഇതേ തീയതി തന്നെയാണ് ബാധകം. കൂടുതൽ വിവരങ്ങൾക്കും ഗൈഡ്‌ലൈനുകൾക്കുമായി ഇഗ്നോയുടെ ഔദ്യോഗിക പോർട്ടലുകൾ സന്ദർശിക്കാവുന്നതാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home