എഡ്സിൽ ഇന്ത്യയിൽ 879 ഒഴിവ്; വിജ്ഞാപനമായി

Representative Image | AI
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഡ്‌സിൽ (ഇന്ത്യ) ലിമിറ്റഡ് വിവിധ മൾട്ടി-ഡിസിപ്ലിനറി സ്റ്റാഫ്, പിഎംയു തസ്തികകളിലേക്ക് കരാർ നിയമനത്തിന് വിജ്ഞാപനമായി. ആകെ 879 ഒഴിവാണുള്ളത്.
ഒക്യുപേഷണൽ തെറാപ്പിസ്റ്റ് (125), ഫിസിയോതെറാപ്പിസ്റ്റ് (125), സൈക്കോളജിസ്റ്റ് (125), സ്പീച്ച് തെറാപ്പിസ്റ്റ് (125), ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (125), സ്പെഷ്യൽ എഡ്യൂക്കേറ്റർ സെക്കൻഡറി ലെവൽ (125), സ്പെഷ്യൽ എഡ്യൂക്കേറ്റർ പ്രൈമറി ലെവൽ (125), പിഎംയു കൺസൾട്ടന്റ് (4) എന്നിങ്ങനെയാണ് അവസരം.
ആന്ധ്രാപ്രദേശിലെ വിവിധ മുൻസിപ്പാലിറ്റികളിലുള്ള ഓട്ടിസം സെന്ററുകളിലായിരിക്കും നിയമനം. യോഗ്യത: ബന്ധപ്പെട്ട തസ്തികകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ അല്ലെങ്കിൽ പിഎച്ച്ഡി. ചില തസ്തികകൾക്ക് ആർസിഐ (RCI) രജിസ്ട്രേഷനും എപി ടെറ്റ് (AP TET) അല്ലെങ്കിൽ സിടെറ്റ് (CTET) യോഗ്യതയും നിർബന്ധമാണ്. പ്രായപരിധി: 45 വയസ്. 2026 ഏപ്രിൽ 30-നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
യോഗ്യതകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്ത ശേഷം നേരിട്ടുള്ള ഇന്റർവ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ ഇല്ലാത്തതിനാൽ പ്രത്യേക പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഇന്റർവ്യൂ വിവരങ്ങൾ ഉദ്യോഗാർത്ഥികളെ ഇ–മെയിൽ വഴി അറിയിക്കും.അപേക്ഷാ ഫീസ് ഇല്ല.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 4 ആണ്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനുമായി edcil.co.in കാണുക.










0 comments