Deshabhimani

സി- ഡാക്കിൽ 805 ഒഴിവ്

cdac
വെബ് ഡെസ്ക്

Published on Feb 09, 2026, 10:18 AM | 1 min read

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സയന്റിഫിക് സൊസൈറ്റിയായ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങിന്റെ (സി-ഡാക്) വിവിധ കേന്ദ്രങ്ങളിൽ വിവിധ തസ്തികകളിലായി 805 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ബംഗളൂരു, പുണെ, നോയിഡ, ഹൈദരാബാദ്, ചെന്നൈ, മൊഹാലി, മുംബൈ തുടങ്ങിയ കേന്ദ്രങ്ങളിലായി കരാർ അടിസ്ഥാനത്തിലാണ് നിയമനം.


തസ്തികകൾ: ​പ്രോജക്ട് എൻജിനിയർ, ​സീനിയർ പ്രോജക്ട് എൻജിനിയർ, ​പ്രോജക്ട് മാനേജർ/പ്രോഗ്രാം മാനേജർ, ​പ്രോജക്ട് അസോസിയേറ്റ്, ​പ്രോജക്ട് ടെക്നീഷ്യൻ. ​യോഗ്യത: തസ‍്തികൾക്കനുസരിച്ച് ബിഇ / ബിടെക/ എം.ഇ / എം.ടെക് /എംസ.എ /എംഎസ്സി/പിഎച്ച്ഡി/​ ഐടിഐ/ഡിപ്ലോമ. ചില തസ്തികൾക്ക് അപേക്ഷിക്കുന്നതിന് തൊഴിൽ പരിചയം ആവശ്യമാണ്.


പ്രായപരിധി: തസ്തികകൾക്കനുസരിച്ച് 30- 56 വയസ്. നിയമാനുസൃത ഇളവ്‌ ലഭിക്കും. ​തെരഞ്ഞെടുപ്പ് രീതി: അപേക്ഷകരുടെ സ്ക്രീനിങ്‌, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. സി- ഡാക്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://careers.cdac.in/ വഴി ഓൺലൈനായി അപേക്ഷിക്കണം. ഓരോ കേന്ദ്രത്തിലെയും തസ്തികകൾ പ്രത്യേകം പരിശോധിച്ച് അപേക്ഷ സമർപ്പിക്കാം. അവസാന തീയതി: ഫെബ്രുവരി 20.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home