Deshabhimani

ഡിആർഡിഒ ആർസിഐയിൽ 195 അപ്രന്റീസ്

DRDO
വെബ് ഡെസ്ക്

Published on Oct 06, 2026, 02:15 PM | 1 min read

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) പ്രമുഖ ലബോറട്ടറിയായ റിസർച്ച് സെന്റർ ഇമ്രാത്ത് (RCI), 2027 വർഷത്തെ അപ്രന്റീസ് പരിശീലനത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഗ്രാജുവേറ്റ്, ഡിപ്ലോമ, ഐടിഐ ട്രേഡ് വിഭാഗങ്ങളിലായി ആകെ 195 ഒഴിവുണ്ട്‌. ഇതിൽ ഗ്രാജുവേറ്റ് അപ്രന്റീസ് - 50, ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ) 30, ട്രേഡ് അപ്രന്റീസ് (ഐടിഐ) 115 എന്നിങ്ങനെയാണ് ഒഴിവുകൾ. ഹൈദരാബാദിലെ വിജ്ഞാൻ കാഞ്ചയിലുള്ള റിസർച്ച് സെന്റർ ഇമ്രാത്ത് (RCI) ആണ് നിയമനസ്ഥലം. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം.


ബന്ധപ്പെട്ട എൻജിനിയറിങ്‌ ബ്രാഞ്ചുകളിൽ ബിഇ/ബിടെക്, ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ (NCVT/SCVT അംഗീകൃത) എന്നിവയാണ് ആവശ്യമായ യോഗ്യത. 2022 മുതൽ 2026 വരെയുള്ള വർഷങ്ങളിൽ റെഗുലർ പഠനത്തിലൂടെ 70 ശതമാനം മാർക്കോടെയോ അല്ലെങ്കിൽ 7.5 സിജിപിഎയോടെയോ പാസായവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. അപേക്ഷകർക്ക് 2026 സെപ്‌തംബർ ഒന്നിന്‌ കുറഞ്ഞത് 18 വയസ്സ് ഉണ്ടായിരിക്കണം.


https://drdo.gov.in സന്ദർശിച്ച് വിശദവിവരങ്ങൾ പരിശോധിക്കാം. ബിഇ/ബിടെക്/ഡിപ്ലോമ വിഭാഗക്കാർ education.gov.in പോർട്ടൽ വഴിയും ഐടിഐ വിഭാഗക്കാർ https://apprenticeshipindia.gov.in പോർട്ടൽ വഴിയും ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം. പത്രപ്പരസ്യം പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസമാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home