ad
Deshabhimani

ഡിജിറ്റൽ സർവകലാശാലയിൽ എഐ പ്രൊഫഷണലുകൾക്ക് അവസരം; വാക്ക്-ഇൻ ഇന്റർവ്യൂ നാളെ

digital university
വെബ് ഡെസ്ക്

Published on Jan 08, 2026, 03:36 PM | 1 min read

തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ എക്സലൻസ് ഓൺ ജുഡീഷ്യൽ ഇന്റലിജൻസിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ എഐ ഡെവലപ്പർ, എഐ ഡെവലപ്പർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 9ന് തിരുവനന്തപുരത്തുള്ള ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും.


ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.


ഇന്റർവ്യൂ സമയം: രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ. കൂടുതൽ വിവരങ്ങൾക്കായി സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://duk.ac.in/notification-nts/) സന്ദർശിക്കുക.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home