ad
Deshabhimani

ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള കോളേജുകളിൽ ഇൻ - ക്യാമ്പസ് വർക്ക്‌ഷോപ്പുകളും മാസ്റ്റർ ക്ലാസുകളും

digital university Kerala .jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 13, 2026, 11:03 AM | 2 min read

തിരുവനന്തപുരം: ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള (DUK) മാർച്ച്–ഏപ്രിൽ 2026 കാലയളവിൽ സംസ്ഥാനത്തെ വിവിധ കോളേജുകളെ ലക്ഷ്യമാക്കി ഇൻ-ക്യാമ്പസ് വർക്ക്‌ഷോപ്പുകളും മാസ്റ്റർക്ലാസുകളും സംഘടിപ്പിക്കുന്നു. സർവകലാശാലയിലെ അധ്യാപകരും വിവിധ മേഖലയിലെ വിദഗ്ധരുമാണ് ഈ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.


പ്രധാനമായും ഹോസ്റ്റ് സ്ഥാപനങ്ങളിലെ യുജി, പി.ജി വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പരിപാടികളിൽ ആവശ്യമായിടത്ത് അധ്യാപകർക്കും പങ്കെടുക്കാം. സാധാരണയായി പകുതിദിവസം മുതൽ ഒരു ദിവസം വരെ ദൈർഘ്യമുള്ള രീതിയിലാണ് സെഷനുകൾ സംഘടിപ്പിക്കുക. ആവശ്യാനുസരണം ബഹുദിന പരിശീലന പരിപാടികളും ഒരുക്കാനാകും. കോളേജുകളുടെ ആവശ്യകതയും വിദ്യാർത്ഥികളുടെ പഠനലക്ഷ്യങ്ങളും പരിഗണിച്ച് പരിശീലനത്തിന്റെ ഉള്ളടക്കം, തലവും അജണ്ടയും ക്രമീകരിക്കും.


ചുവടെ നൽകിയിരിക്കുന്ന പരിപാടികൾ കോളേജുകളിൽ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് DUK നൽകുന്ന ഓൺലൈൻ റിക്വസ്റ്റ് ഫോമിലൂടെ അപേക്ഷിക്കാം. അപേക്ഷ ലഭിച്ച ശേഷം മൂന്ന് പ്രവൃത്തിദിവസത്തിനുള്ളിൽ സർവകലാശാല പരിപാടിയുടെ സാധ്യതയും പ്രാഥമിക അജണ്ടയും അറിയിക്കും.


പരിപാടികളിൽ ഉൾപ്പെടുന്ന പ്രധാന വിഷയങ്ങളിൽ ചിലത് ചുവടെ:


- സാറ്റലൈറ്റ് റിമോട്ട് സെൻസിംഗിലെ Al

- Al അടിസ്ഥാനമാക്കിയ മോളിക്യുലർ കണ്ടെത്തലുകൾ

- Al അധിഷ്ഠിത ഫിനാൻഷ്യൽ എഞ്ചിനീയറിംഗ്

- ഗണിതശാസ്ത്രവും Alഎഞ്ചിനീയറിംഗും

- സ്ക്രാച്ച് പ്രോഗ്രാമിംഗ് ഭാഷയിലൂടെ പ്രോഗ്രാമിംഗിന്റെ പരിചയം

- ഫ്രാക്ടലുകൾ – ക്ലാസ് മുറിയിൽ നിന്നും അതിർത്തികൾക്കപ്പുറം

- ബയോസ്റ്റാറ്റിസ്റ്റിക്സ് അടിസ്ഥാനങ്ങൾ

- നാച്ചുറൽ സയൻസ് ഗവേഷണത്തിനുള്ള ഓപ്പൺ ഡാറ്റയും അനാലിസിസ് ടൂളുകളും

- സിറ്റിസൺ സയൻസ് സമീപനങ്ങളും പ്ലാറ്റ്ഫോമുകളും

- ഓപ്പൺ സോഴ്‌സ് VLSI ഡിസൈൻ

- അഡ്വാൻസ്ഡ് മെറ്റീരിയലുകളും സെൻസറുകളും

- Alഅധിഷ്ഠിത പി.സി.ബി ഡിസൈൻ

- Al -യും തൊഴിൽ സാധ്യതകളും

- Al കാലഘട്ടത്തിൽ പ്രസക്തരായി തുടരാനുള്ള കഴിവുകൾ

- Al ക്ക് പകരംവയ്ക്കാനാകാത്ത മനുഷ്യ കഴിവുകൾ

- കരിയർ ബ്ലൂപ്രിന്റ് രൂപകൽപ്പന

- ആശയങ്ങളെ പ്രഭാവമുള്ള പദ്ധതികളാക്കൽ

- കേരളത്തിൽ Al - സ്റ്റാർട്ടപ്പുകൾ, പുതിയ തൊഴിൽ സാധ്യതകൾ

- എതിക്കൽ ഹാക്കിംഗ് വർക്ക്‌ഷോപ്പ്

- ജാവാസ്ക്രിപ്റ്റ് ഇന്ററാക്ടീവ് പ്രോഗ്രാമിംഗ്, Git, GitHub

- സൈബർസെക്യൂരിറ്റി വെല്ലുവിളികളും മാനേജ്മെന്റ് തന്ത്രങ്ങളും

- ക്വാണ്ടം കമ്പ്യൂട്ടിങ്ങിന്റെ ഭാവി

- ജനറേറ്റീവ് Al

- AI സമൂഹ നന്മയ്ക്ക് തുടങ്ങിയവ.


കൂടുതൽ വിവരങ്ങൾക്ക്:

Email: [email protected]

Phone: +91-471-2788-000


Online form link

https://docs.google.com/forms/d/e/1FAIpQLSdkBTBU2eEgeIicOrxegwD1d-a5Uc072IWVcu1l07ewSbXWwQ/viewform?usp=publish-editor



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home