ഡിആർഡിഒ: 90 ഒഴിവ്

ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനു കീഴിലെ വിവിധ പ്രതിരോധ സ്ഥാപനങ്ങളിൽ വിവിധ ഒഴിവ് ഡിഐപിഎഎസ് ഡൽഹി തിമർപുരിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലൈഡ് സയൻസസിൽ (DIPAS) റിസർച്ച് അസോഷ്യേറ്റ്, ജൂനിയർ റിസർച്ച് ഫെലോ തസ്‌തികകളിൽ 19 ഒഴിവ്. ജൂലൈ 21 വരെ അപേക്ഷിക്കാം.അപ്രന്റിസിന്റെ 22 ഒഴിവുകളിലും അവസരമുണ്ട്. മെക്കാനിക്കൽ, ടെക്‌സ്‌റ്റൈൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, പ്ലംബർ, ഇലക്ട്രീഷ്യൻ, പെയിന്റർ, കാർപെന്റർ, സിഒപിഎ വിഭാഗങ്ങളിലാണ് ഒഴിവ്. ബിരുദം/ഡിപ്ലോമ/ഐടിഐ യോഗ്യതക്കാർക്കാണ് അവസരം. ജൂലൈ 16 വരെ അപേക്ഷിക്കാം. എസ്‌എസ്‌പിഎൽ ഡൽഹി തിമർപുരിലെ സോളിഡ് സ്‌റ്റേറ്റ് ഫിസിക്സ് ലബോറട്ടറിയിൽ (SSPL) റിസർച് അസോഷ്യേറ്റ്, ജൂനിയർ റിസർച്ച് ഫെലോ തസ്തിക കളിൽ അവസരം. 20 ഒഴിവ്. ജൂലൈ 5 വരെ അപേക്ഷിക്കാം. ഡിആർഡിഇ മധ്യപ്രദേശ് ഗ്വാളിയോറിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് എസ്‌റ്റാബ്ലിഷ്മെന്റിൽ (DRDE) ജൂനിയർ റിസർച്ച് ഫെലോയുടെ 14 ഒഴിവ്. അഭിമുഖം ജൂലൈ 16, 17 തീയതികളിൽ. യോഗ്യത: എംഎസ്‌സി, നെറ്റ്/ഗേറ്റ്. സിഎഫ്‌ഇഇഎസ് ഡൽഹി തിമർപുരിലെ സെന്റർ ഫോർ ഫയർ എക്സ്പ്ലോസീവ് ആൻഡ് എൻവയൺമെന്റ് സേഫ്റ്റിയിൽ (CFEES) 6 മാസത്തെ ഇന്റേൺഷിപ്പിന് അവസരം. 15 ഒഴിവുണ്ട്. എൻജിനിയറിങ്/സയൻസ് വിഷയങ്ങളിലെ അവസാന വർഷ യുജി/പിജി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി: ജൂൺ 30. യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് www.drdo.gov.in കാണുക.










0 comments