സിആർപിഎഫിൽ 9195 കോൺസ്‌റ്റബിൾ; സ്ത്രീകൾക്കും അവസരം

കേന്ദ്ര റിസർവ് പൊലീസ് സേനയിൽ (CRPF) 9,195 കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒഴിവുള്ള തസ്തികകൾ: കോൺസ്റ്റബിൾ (ടെക്നിക്കൽ & ട്രേഡ്‌സ്‌മാൻ), കോൺസ്റ്റബിൾ (പയനിയർ) വിഭാഗങ്ങളിലായി ഡ്രൈവർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, മോച്ചി, തച്ചൻ, തയ്യൽക്കാരൻ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബ്യൂഗ്ലർ, പെയിന്റർ, മാലി, പാചകക്കാരൻ/വാട്ടർ കാരിയർ, ബാർബർ, വാഷർമാൻ, സഫായ് കർമചാരി, മേസൺ, ഇലക്ട്രീഷ്യൻ. ടെക്നിക്കൽ & ട്രേഡ്‌സ്‌മാൻ: 9,175 (പുരുഷന്മാർ- 9,096, സ്ത്രീകൾ- 79), പയനിയർ വിങ് (പുരുഷന്മാർ മാത്രം): 20.
തെരഞ്ഞെടുക്കപ്പെടുന്നവർ ഇന്ത്യയിൽ എവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. എന്നാൽ ടെക്നിക്കൽ & ട്രേഡ്‌സ്‌മാൻ തസ്തികകളിലേക്ക് അതത് സംസ്ഥാനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ആ സംസ്ഥാനത്തെ സ്ഥിരതാമസ സർട്ടിഫിക്കറ്റ് (Domicile Certificate) ആവശ്യമാണ്. പയനിയർ തസ്തികകളിലേക്ക് അഖിലേന്ത്യാ അടിസ്ഥാനത്തിൽ ആർക്കും അപേക്ഷിക്കാം.
യോഗ്യത (01/01/2026 പ്രകാരം): ഡ്രൈവർ: പത്താം ക്ലാസ് വിജയവും ഹെവി ട്രാൻസ്‌പോർട്ട് വെഹിക്കിൾ ഡ്രൈവിങഎ ലൈസൻസും. മെക്കാനിക് മോട്ടോർ വെഹിക്കിൾ: പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (ITI) സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. മറ്റ് ട്രേഡ്‌സ്‌മാൻ തസ്തികകൾ: പത്താംക്ലാസ് വിജയവും അതത് ട്രേഡിൽ വൈദഗ്ധ്യവും. പയനിയർ (മേസൺ/ഇലക്ട്രീഷ്യൻ): പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും .
പ്രായപരിധി (01/01/2026 പ്രകാരം): ഡ്രൈവർ: 21 – -27 വയസ് (02/01/1999 നും 01/01/2005 നും ഇടയിൽ ജനിച്ചവർ). മറ്റ് തസ്തികകൾ: 18- –23 വയസ് (02/01/2003 നും 01/01/2008 നും ഇടയിൽ ജനിച്ചവർ). നിയമപരമായ വയസ്സിളവ് ലഭിക്കും. അപേക്ഷാഫീസ്: 100 രൂപ. സ്ത്രീകൾ, എസ്‌സി, എസ്‌ടി, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.
തെരഞ്ഞെടുപ്പ് രീതി: ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET), ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST), കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), ട്രേഡ് ടെസ്റ്റ്, രേഖാപരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിലെ പരീക്ഷാകേന്ദ്രം തിരുവനന്തപുരത്തെ പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെന്ററാണ്. ഓൺലൈനായി മേയ് 19 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.rect.crpf.gov.in.










0 comments