ad
Deshabhimani

കൊങ്കൺ റെയിൽവേയിൽ 
കരാർ നിയമനം

konkan railway
വെബ് ഡെസ്ക്

Published on May 11, 2026, 03:28 PM | 1 min read

റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) വിവിധ എക്സിക്യൂട്ടീവ്, പ്രോജക്ട് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെഗുലർ, കരാർ അടിസ്ഥാനത്തിൽ 36 ഒഴിവുകളിലേക്കാണ് നിയമനം. എക്സിക്യൂട്ടീവ് വിഭാഗം (17 –അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), മെഡിക്കൽ ഓഫീസർ, ഐടി, ട്രാഫിക് മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങി 11 വിഭാഗങ്ങൾ). മെക്കാനിക്കൽ/പ്രോജക്ട് വിഭാഗം (19 – പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനിയർ, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, സേഫ്റ്റി ഓഫീസർ). കൊങ്കൺ റെയിൽവേയുടെ പ്രവർത്തന മേഖലകളിലോ പ്രോജക്ട് സൈറ്റുകളിലോ (പ്രധാനമായും മുംബൈ, വിശാഖപട്ടണം) എവിടെയും നിയമനം ലഭിക്കാം. യോഗ്യത: തസ്തികയ്ക്ക് അനുസൃതമായ എൻജിനിയറിങ് ബിരുദം (മെക്കാനിക്കൽ/സിവിൽ/ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്‌), എംബിബിഎസ്‌, എംബിഎ, സിഎ/സിഎംഎ എന്നിവ ആവശ്യമാണ്. എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് സാധുവായ ഗേറ്റ്‌/ക്യാറ്റ്‌ സ്കോർ നിർബന്ധമാണ്.


പ്രായപരിധി: 18 മുതൽ 55 വയസ്‌ വരെ (തസ്തികകൾക്കനുസരിച്ച് മാറാം). നിയമാനുസൃത വയസ്സിളവ് ലഭിക്കും. എക്സിക്യൂട്ടീവ് വിഭാഗത്തിലേക്ക് എഴുത്തുപരീക്ഷ, പ്രസന്റേഷൻ, ഇന്റർവ്യൂ എന്നിവയുണ്ടാകും. പ്രോജക്ട് വിഭാഗത്തിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്. അപേക്ഷാഫീസ്: എക്സിക്യൂട്ടീവ് തസ്തികകൾക്ക് 590 രൂപ (എസ്‌സി/എസ്‌ടി/സ്ത്രീകൾ/ന്യൂനപക്ഷങ്ങൾ/ഇബിസി വിഭാഗക്കാർക്ക് പരീക്ഷയിൽ പങ്കെടുത്താൽ ഫീസ് തിരികെ നൽകും). പ്രോജക്ട് വിഭാഗത്തിലെ വാക്ക്-ഇൻ ഇന്റർവ്യൂവിന് ഫീസ് ഇല്ല.അവസാന തീയതി:എക്സിക്യൂട്ടീവ് തസ്തികകൾ (തപാൽ വഴി): മെയ് 24.പ്രോജക്ട് തസ്തികകൾ (വാക്ക്-ഇൻ ഇന്റർവ്യൂ): മെയ് 21 മുതൽ 26 വരെ. വെബ്സെെറ്റ്: www.konkanrailway.com.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home