ad
Deshabhimani

കോൾ ഇന്ത്യയിൽ 1055 അവസരം

SECL Coal India
വെബ് ഡെസ്ക്

Published on Apr 20, 2026, 10:58 AM | 1 min read

കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറിയായ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിൽ (SECL) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം: ആകെ 1055.


ടെക്നിക്കൽ ആൻഡ് സൂപ്പർവൈസറി ഗ്രേഡ് സി വിഭാഗത്തിൽ മൈനിങ്‌ സിർദാർ: 577, ഡെപ്യൂട്ടി സർവേയർ (മൈനിങ.): 43, അസിസ്റ്റന്റ് ഫോർമാൻ - (ഇലക്ട്രിക്കൽ): 435 എന്നിങ്ങനെയാണ്‌ അവസരം.


യോഗ്യത: തസ്തികകൾക്ക് അനുസരിച്ച് പത്താം ക്ലാസ്/തത്തുല്യം, ബിരുദം അല്ലെങ്കിൽ ഡിപ്ലോമ (മൈനിങ്‌/ഇലക്ട്രിക്കൽ എൻജിനിയറിങ്‌), പ്രസക്തമായ കോംപിറ്റൻസി സർട്ടിഫിക്കറ്റുകൾ എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി: 18 -– 30 വയസ്‌ (08.04.2026 പ്രകാരം). നിയമാനുസൃത ഇളവുകളുണ്ട്.


അപേക്ഷാഫീസ്: 1180 രൂപ . എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ, വിരമിച്ച സൈനികർ, സ്ത്രീകൾ, ഡിപ്പാർട്ട്‌മെന്റൽ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് ഫീസില്ല.


കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ വഴിയായിരിക്കും തെരഞ്ഞെടുപ്പ്. അഭിമുഖം ഉണ്ടായിരിക്കില്ല. പരീക്ഷാകേന്ദ്രങ്ങൾ: ഓൺലൈൻ അപേക്ഷാ സമയത്ത് നൽകിയിട്ടുള്ള പട്ടികയിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം.

ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേ യ് 14. വെബ്സൈറ്റ്: https://secl-cil.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home