ad
Deshabhimani

​സിവിൽ സർവീസ്‌, ഇന്ത്യൻ ഫോറസ്റ്റ് സർവീസ്: യുപിഎസ്‌സി വിജ്ഞാപനം; 1013 ഒഴിവ്‌

upsc
വെബ് ഡെസ്ക്

Published on Feb 09, 2026, 11:48 AM | 2 min read

സിവിൽ സർവീസ് പരീക്ഷ (CSE), ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ (IFoS) 2026 എന്നിവയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (UPSC) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രണ്ട് പരീക്ഷകൾക്കും പ്രാഥമികഘട്ടമായി കോമൺ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയാണ് നടത്തുക.


തസ്തികകളും ഒഴിവുകളും : ​സിവിൽ സർവീസ്: ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് (ഇന്ത്യൻ ഫോറിൻ സർവീസ്‌) ഉൾപ്പെടെയുള്ള വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസുകളിലായി ഏകദേശം 933 ഒഴിവുകളുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFoS) തസ്തികയിൽ ഏകദേശം 80 ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


യോഗ്യത: ​സിവിൽ സർവീസ് – ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം.


ഇന്ത്യൻ ഫോറസ്റ്റ് സർവീസ് – അനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നിവയിൽ ഒന്നോ അല്ലെങ്കിൽ അഗ്രിക്കൾച്ചർ, ഫോറസ്ട്രി, എൻജിനിയറിങ് എന്നിവയിലോ ബിരുദം ഉണ്ടായിരിക്കണം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.


പ്രായപരിധി: 2026 ആഗസ്‌ത്‌ ഒന്നിന് 21 വയസ് തികഞ്ഞിരിക്കണം. 32 വയസ് കവിയരുത്. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും ഭിന്നശേഷിക്കാർക്ക് പത്ത് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.


അപേക്ഷ ഫീസ്: 100 രൂപ. സ്ത്രീകൾ, പട്ടികജാതി/പട്ടികവർഗക്കാർ, ഭിന്നശേഷിക്കാർ എന്നിവരെ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷയ്ക്ക് അർഹത നേടുന്നവർ 200 രൂപ അധികമായി അടയ്ക്കണം.


​തെരഞ്ഞെടുപ്പ് രീതി: മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷ (ഒബ്ജക്റ്റീവ് ടൈപ്പ്), ​മെയിൻ പരീക്ഷ (ഡിസ്ക്രിപ്റ്റീവ് ടൈപ്പ്), ​പേഴ്സണാലിറ്റി ടെസ്റ്റ് (അഭിമുഖം). കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങളുണ്ട്‌. സിവിൽ സർവീസ്‌ മെയിൻപരീക്ഷയ്‌ക്ക്‌ തിരുവനന്തപുരത്താണ്‌ പരീക്ഷാകേന്ദ്രം.


ഫോറസ്റ്റ്‌ സർവീസ്‌ മെയിൻ പരീക്ഷയ്‌ക്ക്‌ കേരളത്തിൽ കേന്ദ്രങ്ങളില്ല. ദക്ഷിണേന്ത്യയിൽ ചെന്നൈ, ഹൈദരാബാദ്‌ എന്നിവയാണ്‌ അടുത്തുള്ള കേന്ദ്രങ്ങൾ. കമീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. വൺ ടൈം രജിസ്ട്രേഷൻ (OTR) മുഖേന അപേക്ഷ സമർപ്പിക്കാം. ​ഒടിആർ പ്രൊഫൈൽ ലോഗിൻ ചെയ്ത് 'കോമൺ ആപ്ലിക്കേഷൻ ഫോം' പൂരിപ്പിക്കണം. ഇതിൽ പരീക്ഷ തിരഞ്ഞെടുക്കുന്ന ഘട്ടത്തിൽ സിവിൽ സർവീസ് പരീക്ഷ, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ അല്ലെങ്കിൽ ഇവ രണ്ടും (Both) എന്നത് കൃത്യമായി രേഖപ്പെടുത്തണം. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം. അപേക്ഷ പൂരിപ്പിക്കുമ്പോൾ ലൈവ് ഫോട്ടോ എടുക്കുന്നതിനൊപ്പം ഒരു ഫോട്ടോകൂടി അപ്‌ലോഡ് ചെയ്യണം. കൂടാതെ വെള്ളക്കടലാസിൽ കറുത്ത മഷി കൊണ്ട് മൂന്ന് തവണ ഒപ്പിട്ട് അത് സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.


തിരിച്ചറിയൽ രേഖ: ആധാർ കാർഡ്, വോട്ടർ ഐഡി, പാൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ്‌ ലൈസൻസ് എന്നിവയിലേതെങ്കിലും ഒന്ന് തിരിച്ചറിയൽ രേഖയായി നൽകുകയും അതിന്റെ സ്കാൻ ചെയ്ത കോപ്പി അപ്‌ലോഡ് ചെയ്യുകയും വേണം. അവസാന തീയതി: ഫെബ്രുവരി 24. ​വെബ്സൈറ്റ്: https://upsconline.nic.in.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home