ബിഎസ്‌എഫിൽ കോൺസ്‌റ്റബിൾ ട്രേഡ്സ്മാൻ

കോൺസ്റ്റബിൾ ട്രേഡ്സ്മാൻ ഒഴിവിലെ നിയമനത്തിന് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) വിജ്ഞാപനമായി. ആകെ ഒഴിവ് : 3588. പുരുഷൻ 3406, സ്ത്രീകൾ 182. യോഗ്യത: കാർപെന്റർ, പ്ലംബർ പെയിന്റർ, ഇലക്ട്രീഷ്യൻ), പമ്പ് ഓപ്പറേറ്റർ, അപ്ഹോൾസ്റ്ററർ ട്രേഡുകൾക്ക്: അംഗീകൃത ബോർഡിൽനിന്നുള്ള മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം; ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐടിഐ) നിന്ന് ട്രേഡിലോ സമാനമായ ട്രേഡിലോ രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്; അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ) അല്ലെങ്കിൽ ഗവ. അഫിലിയേറ്റഡ് വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സും ട്രേഡിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയവും.
കോബ്ലർ, ടെയ്‌ലർ, വാഷർമാൻ, ബാർബർ, സ്വീപ്പർ, ഖോജി/സൈസ് ട്രേഡുകൾക്ക്: അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം;
പ്രായപരിധി: 18 ‐25 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷ ഫീസ്: ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് : 100 രൂപ. എസ്‌സി / എസ്ടി / സ്ത്രീകൾക്ക്: ഫീസില്ല. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ആഗസ്‌ത് 24.
വെബ്‌സൈറ്റ്: www.bsf.gov.in, https://rectt.bsf.gov.in/










0 comments