ad
Deshabhimani

ബിരുദധാരികള്‍ക്ക് ബാങ്കുകളിൽ ഒട്ടേറെ അവസരം; കേരളത്തിൽ മാത്രം 519 ഒഴിവുകൾ

BANK JOB VACANCY

Representative Image | AI

വെബ് ഡെസ്ക്

Published on May 25, 2026, 12:16 PM | 2 min read

ബാങ്ക് ഓഫ് ബറോഡ (BOB), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നീ മൂന്ന് പൊതുമേഖലാ ബാങ്കുകളിലായി 12,785 അപ്രന്റീസ് ഒഴിവുകൾ. കേരളത്തിൽ മാത്രം മൂന്ന് ബാങ്കുകളിലുമായി 519 ഒഴിവുകളുണ്ട്‌.


ഒഴിവുകളുടെ എണ്ണം


ബാങ്ക് ഓഫ് ബറോഡ: 
5000 ഒഴിവുകൾ 
(കേരളത്തിൽ 111)

എസ്‌ബിഐ (SBI): 
7150 ഒഴിവുകൾ 
(കേരളത്തിൽ 403),

പഞ്ചാബ് ആൻഡ് സിന്ധ് 
ബാങ്ക്: 635 ഒഴിവുകൾ 
(കേരളത്തിൽ 5).


നിയമനസ്ഥലം


ഇന്ത്യയിലുടനീളമുള്ള ബാങ്കുകളുടെ വിവിധ ശാഖകളിലാണ് പരിശീലനം. എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം എന്നാൽ ഒരു ബാങ്കിൽ ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ (കേരളത്തിൽ മലയാളം) നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.


യോഗ്യത


അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. കേന്ദ്ര സർക്കാരിന്റെ എൻഎപിഎസ്‌ അല്ലെങ്കിൽ എൻഎടിഎസ്‌ പോർട്ടലുകളിൽ മുൻകൂട്ടി രജിസ്റ്റർചെയ്തിരിക്കണം . പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.


പ്രായപരിധി


20 – 28 വയസ്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും.


തെരഞ്ഞെടുപ്പ് രീതി


ബാങ്ക് ഓഫ് ബറോഡ: ഓൺലൈൻ റിമോട്ട് പ്രൊക്ടേഡ് പരീക്ഷ (മൊബൈൽ/ലാപ്‌ടോപ്പ് വഴി വീട്ടിലിരുന്ന് എഴുതാം), സർട്ടിഫിക്കറ്റ് പരിശോധന, പ്രാദേശിക ഭാഷാ പരിശോധന.

എസ്‌ബിഐ: ഓൺലൈൻ ഒബ്ജക്റ്റീവ് പരീക്ഷ (നെഗറ്റീവ് മാർക്ക് ഉണ്ട്), പ്രാദേശിക ഭാഷാ പരിശോധന, വൈദ്യപരിശോധന.

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്: പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന.


പരീക്ഷാകേന്ദ്രങ്ങൾ:


ബാങ്ക്‌ ഓഫ്‌ ബറോഡ & പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്: പ്രത്യേക പരീക്ഷാകേന്ദ്രങ്ങൾ ഇല്ല.

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

എസ്‌ബിഐ: കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്‌.


അപേക്ഷാഫീസ്


ബാങ്ക് ഓഫ് ബറോഡ: ആൺകുട്ടികൾക്ക് 800 രൂപ, പെൺകുട്ടികൾക്ക് 600 രൂപ, എസ്‌സി/എസ്‌ടി/ഭിന്നശേഷിക്കാർക്ക് 200 രൂപ.

എസ്‌ബിഐ: 300 രൂപ. എസ്‌സി/എസ്‌ടി/ഭിന്നശേഷിക്കാർക്ക് ഫീസില്ല.

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്: 200 രൂപ. എസ്‌സി/എസ്‌ടി/ഭിന്നശേഷിക്കാർക്ക് 100 രൂപ.


വെബ്സൈറ്റുകൾ


ബാങ്ക് ഓഫ് ബറോഡ : https://bankofbaroda.bank.in. അവസാന തീയതി: ജൂൺ 08

എസ്‌ബിഐ: sbi.bank.in. അവസാന തീയതി: ജൂൺ 08

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്: https://punjabandsind.bank.in അവസാന തീയതി ജൂൺ 06.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home