അപ്പാരൽ ട്രെയിനിങ് സെന്ററിൽ ബിവോക്

ഡോ. രാജേഷ് ബാബു കെ ആർ
Published on May 06, 2026, 02:29 PM | 2 min read
അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ (എടിഡിസി) വിവിധ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 22 സംസ്ഥാനങ്ങളിലായി 85 സെന്ററുകൾ പ്രവർത്തിക്കുന്നു. ഹരിയാനയിലെ ഗുഡ്ഗാവിലാണ് ആസ്ഥാനം. കേരളത്തിൽ തിരുവനന്തപുരത്തും (മേനംകുളം) കണ്ണൂരും (തളിപ്പറമ്പ്) പരിശീലനകേന്ദ്രങ്ങളുണ്ട്. പ്രധാനമായും മൂന്നുതരം കോഴ്‌സുകളാണ് നൽകുന്നത്. ബിവോക് ഡിഗ്രി പ്രോഗ്രാമുകൾ, ഡിപ്ലോമ കോഴ്‌സുകൾ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ.
ഡിഗ്രി കോഴ്സുകൾ
രണ്ട് സ്ട്രീമുകളിലായി മൂന്ന് വർഷ ബിവോക് ഡിഗ്രി കോഴ്‌സുകളാണ് നൽകുന്നത്.
ബിവോക് (അപ്പാരൽ മാനുഫാക്ച്ചറിങ് ആൻഡ് എന്റർപ്രണർഷിപ് -എഎംഇ): വസ്ത്ര നിർമാണവും അവയുടെ വിപണനവുമായി ബന്ധപ്പെട്ട മേഖലയിൽ അറിവ് പകരുവാൻ സഹായിക്കുന്ന കോഴ്സാണിത്.
ബിവോക് (ഫാഷൻ ഡിസൈനിങ് ആൻഡ് റീട്ടെയ്ൽ എഫ്ഡിആർ): വസ്ത്രനിർമ്മാണ വ്യാപാരരംഗത്ത് ഡിസൈനിങ്ങിന് പ്രാധാന്യം നൽകുന്ന കോഴ്‌സ്. കാലാവധി: 3 വർഷം. യോഗ്യത: 10+2 പാറ്റേണിൽ 12–ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഏതെങ്കിലും സ്ട്രീമിൽ പാസായിരിക്കണം.
ജോലി സാധ്യത
വസ്ത്രനിർമാണ കമ്പനികളിൽ പ്രൊഡക്ഷൻ മാനേജർ, ഡിസൈനർ, ഇൻഡസ്ട്രിയൽ എൻജിനിയർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, ക്വാളിറ്റി അഷുറൻസ് മാനേജർ എന്നീ തസ്തികകളിൽ ജോലി സാധ്യതയുണ്ട്.
സെന്ററുകൾ
ഗുർഗോൺ, ലുധിയാന, ഭുവനേശ്വർ, ഓഖ്‌ല, കാൺപൂർ, പാറ്റ്ന, നോയിഡ, ഹൈദരാബാദ്, സൂറത്ത്, രോഹിണി, തിരുവനന്തപുരം, റായിപൂർ, ദിൽഷാദ് ഗാർഡൻ, കണ്ണൂർ, മുംബൈ, ദ്വാരക, ബംഗളുരു, ഇൻഡോർ, ഫരീദാബാദ്, തിരുപ്പൂർ, ഭോപാൽ, ജയിപ്പൂർ, ചെന്നൈ, ചിന്ദ്വാരാ, ചണ്ഡീഗഡ്, കൊൽക്കത്ത.
ഡിപ്ലോമ കോഴ്‌സുകൾ
അപ്പാരൽ മാനുഫാക്ച്ചറിങ് ടെക്നോളജി (എഎംടി): വസ്ത്രനിർമാണ മേഖലയിലെ നൂതന സാങ്കേതികവിദ്യകൾ പഠിപ്പിക്കുന്നു. പുതിയതരം സ്റ്റിച്ചിങ് രീതികൾ, ഡാർട് മാനിപുലേഷൻ ഡ്രാഫ്റ്റിങ് ആൻഡ് ഡംപിങ് മെഷർമെന്റ്, ഗാർമെന്റ് കോസ്റ്റിങ്, പ്രത്യേകമായ വ്യാവസായിക തുന്നൽ മെഷീനുകൾ എന്നിവയിൽ ക്ലാസുകൾക്ക് പുറമെ പ്രായോഗിക പരിശീലനംകൂടി നൽകുന്നു. ഫൈബർ, യാൺ, ഫാബ്രിക്‌സ് എന്നിവയുടെ ഉപയോഗത്തെക്കുറിച്ചും പഠിപ്പിക്കുന്നു. പ്രോഡക്ട് ഡെവലപ്പ്മെന്റ്, സോഫ്റ്റ് സ്കിൽ, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ മേഖലകളിലും പരിശീലനം നൽകുന്നു. ഗാർമെന്റ് കയറ്റുമതിയും ചെറുകിട വ്യാപാരവുമായി ബന്ധപ്പെട്ട ഇന്റേൺഷിപ് സൗകര്യവുമുണ്ട്.
ജോലി സാധ്യത
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, ക്വാളിറ്റി കൺട്രോളർ, ഇൻഡസ്ട്രിയൽ എൻജിനിയറിങ് അസിസ്റ്റന്റ്.
ഫാഷൻ ഡിസൈനിങ് ടെക്നോളജി (എഫ്ഡിടി): ഫാഷൻ ഡിസൈനിങ്ങിൽ പ്രായോഗിക പരിശീലനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു കോഴ്സാണിത്. ഡിസൈൻ ആശയങ്ങൾ, എംബ്രോയിഡറിസ്, നീഡിൽ വർക്ക്, പാറ്റേൺ നിർമാണം എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നു. കൂടാതെ കംപ്യൂട്ടറധിഷ്ഠിത ഡിസൈനിങ്ങിനുള്ള അവസരം ലഭിക്കുന്നു. ഇന്റേൺഷിപ് സൗകര്യവുമുണ്ട്. -1 വർഷ (2 അക്കാദമിക് സെമസ്റ്റർ)മാണ് കാലാവധി.
യോഗ്യത
10+2 പാറ്റേണിൽ 12–ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഏതെങ്കിലും സ്ട്രീമിൽ പാസായിരിക്കണം.
സെന്ററുകൾ
കണ്ണൂർ, തിരുവനന്തപുരം, ഗുർഗോൺ, ലുധിയാന, ഭുവനേശ്വർ, ഓഖ്‌ല, കാൺപൂർ, പാറ്റ്ന, നോയിഡ, ഹൈദരാബാദ്, സൂറത്ത്, റായിപൂർ, ദിൽഷാദ് ഗാർഡൻ, മുബൈ, ദ്വാരക, ബംഗളുരു, ഇൻഡോർ, ഫരീദാബാദ്, തിരുപ്പൂർ, ഭോപാൽ, ജയിപ്പൂർ, ചെന്നൈ, ചിന്ദ്വാരാ, ചണ്ഡീഗഡ്, കൊൽക്കത്ത, റാഞ്ചി, വഡോദര
സസ്‌റ്റെയ്‌നബിൾ അപ്പാരൽ മാനുഫാക്ച്ചറിങ് ടെക്നോളജി (എസ്എഎംടി): യാൺ, ഫാബ്രിക്‌സ്, പ്രിന്റിങ്, ഫിനിഷിങ് എന്നീ മേഖലയിൽ വസ്ത്ര നിർമാണവുമായി ഉണ്ടാകുന്ന പ്രശനങ്ങൾ പഠിക്കാനും പരിഹാരങ്ങൾ കണ്ടെത്തുവാനും സഹായിക്കുന്ന കോഴ്‌സ്. വസ്ത്ര നിർമാണവുമായി ബന്ധപ്പെട്ട ഗവേഷണം, സുസ്ഥിര ഫാഷൻ, ആർക്കിടെക്ട് എന്നിവയിൽ പരിശീലനം നൽകുന്നു. ഇന്റേൺഷിപ് സൗകര്യവുമുണ്ട്. കാലാവധി -1 വർഷം
യോഗ്യത
12–ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
സർട്ടിഫിക്കറ്റ് കോഴ്‌സുകൾ
അപ്പാരൽ മർകണ്ടയിസ്: യോഗ്യത: ബിരുദം,
ക്വാളിറ്റി കൺട്രോൾ എക്സിക്യൂട്ടീവ്: യോഗ്യത:പന്ത്രണ്ടാം ക്ലാസ്
പാറ്റേൺ മേക്കിങ് ആൻഡ് കാഡ്: -കാലാവധി - 6 മാസം, യോഗ്യത:പത്താം ക്ലാസ്
ഗാർമെന്റ് കൺസ്ട്രക്ഷൻ ടെക്‌നിക്: കാലാവധി -4 മാസം, യോഗ്യത:എട്ടാം ക്ലാസ്
ബോട്ടിക് മാനേജർ: കാലാവധി - 6 മാസം, യോഗ്യത:പന്ത്രണ്ടാം ക്ലാസ്
പ്രൊഡക്ഷൻ സൂപ്പർവൈസർ സുയിങ്: കാലാവധി -6 മാസം, യോഗ്യത:പന്ത്രണ്ടാം ക്ലാസ് വിവരങ്ങൾക്ക്: http://www.atdcindia.co.in
ഹെൽപ്‌ലൈൻ: കണ്ണൂർ (8301030362, 9995004269), തിരുവനന്തപുരം (9746271004).









0 comments